Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നടി ഭാനുപ്രിയയുടെ വീട്ടിൽ പ്രായപൂർത്തിയാകാത്ത പെണ്കുട്ടികളെ നിർത്തിയതിന് പിന്നിൽ? പതിനാലുകാരിയെ മാനസികമായും ശാരീരികമായും ക്രൂരമായ പീഡനം!! നടി ഭാനുപ്രിയയെ ഉടന്‍ അറസ്‌റ്റ് ചെയ്യാൻ സാധ്യത?

21 SEPTEMBER 2019 10:10 AM IST
മലയാളി വാര്‍ത്ത

തന്‍റെ വീട്ടില്‍ ജോലിക്കുനിന്ന പതിനാലുകാരിയായ പെണ്‍കുട്ടിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന പരാതിയില്‍ തെന്നിന്ത്യന്‍ നടി ഭാനുപ്രിയയ്ക്കെതിരെ കേസ്. ഭാനുപ്രിയയുടെ സഹോദരനെതിരെയും ലൈംഗികാരോപണവും പെണ്‍കുട്ടിയുടെ മാതാവ് ഉയര്‍ത്തിയിട്ടുണ്ട്. താരം ഉടന്‍ അറസ്റ്റിലായേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ബാലവേല നിരോധന നിയമപ്രകാരം ഭാനുപ്രിയയെ കസ്റ്റഡിയിലെടുക്കാന്‍ ചെന്നൈ പോണ്ടിബസാര്‍ പൊലീസ് തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് നടി ഭാനുപ്രിയയുടെ വീട്ടിൽ റെയ്ഡ് നടത്തി പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കണ്ടെത്തിയത്. കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള ദേശീയ സമിതിയാണ് റെയ്ഡ് നടത്തിയത്. പീഡനത്തിനിരയായിട്ടുണ്ടെന്ന് പെൺകുട്ടികൾ മൊഴി നൽകിയതായും സമിതി വെളിപ്പെടുത്തിയിരുന്നു. പെൺകുട്ടികളിൽ ഒരാളുടെ അമ്മയാണ് മകൾക്ക് വേതനം നൽകുന്നില്ലെന്നും പീഡിപ്പിക്കുകയാണെന്നും കാണിച്ച് പരാതി നൽകിയത്. മകളെ കാണാൻ അനുവദിച്ചിരുന്നില്ലെന്നും പരാതിയിൽ പറഞ്ഞിരുന്നു.ബാലാവകാശ പ്രവർത്തകനായ അച്യുത റാവോയാണ് എൻസിപിസിആറിനും സംസ്ഥാന കമ്മീഷനും കത്തയച്ചത്. ഭാനുപ്രിയയെ അറസ്റ്റ് ചെയ്യാനും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നടിയുടെ വീട്ടിൽ നാല് പെൺകുട്ടികളുണ്ടെന്നും ഇവരെയെല്ലാം ഒരാൾ തന്നെയാണ് എത്തിച്ചതെങ്കിൽ ഇത് സൂചിപ്പിക്കുന്നത് മനുഷ്യക്കടത്തണെന്നും അച്യുത റാവോ സംശയമുന്നയിച്ചത്. എന്നാൽ പെൺകുട്ടികളുടെ മാതാപിതാക്കൾ കുട്ടികൾക്ക് 15 വയസ്സ് കഴിഞ്ഞെന്നാണ് തന്നോട് പറഞ്ഞതെന്നും അവരെ ഉപദ്രവിച്ചിട്ടില്ലെന്നും ആയിരുന്നു ഭാനുപ്രിയയുടെ വാദം.

മുമ്പ് മറ്റൊരു പെൺകുട്ടിയെ വീട്ടുജോലിക്ക് നിർത്തി ക്രൂരമായി പീഡിപ്പിച്ചതിന് താരത്തിനെതിരെ കേസെടുത്തിരുന്നു. അതിന് ശേഷം നടത്തിയ അന്വേഷണമാണ് റെയ്ഡിലേക്ക് എത്തിച്ചത്. ഭാനുപ്രിയയുടെ സഹോദരന്‍ ഗോപാലകൃഷ്ണന്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചതായി വീട്ടുകാര്‍ക്ക് അജ്ഞാത സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ ചെന്നൈയിലെ താരത്തിന്റെ വീട്ടില്‍ എത്തിയത്. എന്നാല്‍ ഗോപാലകൃഷ്ണന്‍ തങ്ങളെ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയായിരുന്നു എന്നും പെണ്‍കുട്ടിയയെ വിട്ടു നല്‍കണമെങ്കില്‍ പത്തു ലക്ഷം നല്‍കണമെന്ന് ഭാനുപ്രിയ ആവശ്യപ്പെട്ടതായും പ്രഭാവതിയുടെ പരാതിയില്‍ പറഞ്ഞിരുന്നു. ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിൽ നിന്നുളള വീട്ടമ്മയാണ് നടിക്കെതിരെ പരാതിയുമായി രം​ഗത്ത് വന്നത്. മകളെ ഭാനുപ്രിയ വീട്ടുജോലിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയെന്നും അതിക്രൂരമായി പീഡിപ്പിച്ചുവെന്നും കാണിച്ച് സമാൽകോട്ട പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. എന്നാൽ കേസും പ്രശ്നവും പുലിവാലായതോടെ നടി പെൺകുട്ടിയ്ക്കും അമ്മയ്ക്കുമെതിരെ തിരിഞ്ഞു. മോഷണം കുറ്റം ആരോപിച്ച് ഭാനുപ്രിയ അവർക്കെതിരെ പരാതിയുമായി രംഗത്തെത്തി. തന്റെ വീട്ടിൽ നിന്ന് വസ്തുക്കളും സ്വർണ്ണവുമുൾപ്പെടെയുള്ള സാധനങ്ങൾ മോഷ്ടിച്ച് അമ്മയ്ക്ക് നൽകിയെന്നാണ് നടിയുടെ ആരോപണം. ഇവ തിരികെ ചോദിച്ചപ്പോൾ ചില സാധനങ്ങൾ മാത്രം തിരികെ നൽകുകയും ബാക്കിയുള്ളവ പിന്നീട് നൽകാമെന്ന് പറയുകയുമായിരുന്നു. പതിനായിരം രൂപ ശമ്പളം നൽകാമെന്ന് പറഞ്ഞാണ് മകളെ നടി കൊണ്ടുപോയതെന്നും എന്നാൽ കുറച്ചു മാസങ്ങളായി ശമ്പളം നൽകാതെ പീഡിപ്പിക്കുകയാണെന്നും പെൺകുട്ടിയുടെ അമ്മയും വെളിപ്പെടുത്തുകയുണ്ടായി.

തെലുങ്ക് സിനിമയായ സിതാര എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് ഭാനുപ്രിയ സിനിമ ലോകത്തിലേക്ക് വരുന്നത്. 25 ഓളം തെലുഗു സിനിമകളിലും, 30 ഓളം തമിഴ് സിനിമകളിലും 14 ഓളം ഹിന്ദി സിനിമകളിലും നായികയായി അഭിനയിച്ചിട്ടുണ്ട്. ഇന്ത്യൻ ശാസ്ത്രീയ നൃത്തത്തിൽ വളരെ കഴിവുള്ള ഒരു വ്യക്തിയാണ് ഭാനുപ്രിയ. തന്റെ പ്രശസ്ത സിനിമകളിലെല്ലാം തന്നെ ഡാൻസിന്റെ ആസ്പദമാക്കിയുള്ള വേഷങ്ങൾ തന്നെയാണ് ഭാനുപ്രിയ ചെയ്തിരിക്കുന്നത്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (3 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (3 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (4 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (5 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (5 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (5 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (5 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (11 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (11 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (11 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (11 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (11 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (11 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (12 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (12 hours ago)

Malayali Vartha Recommends