ഞാന്‍ ഫോണ്‍ വിളിച്ചിട്ടു ഇറങ്ങുമ്ബോള്‍ ചിലര്‍ അവിടെ നിന്ന് വിളിച്ചു ചോദിക്കും 'പാര്‍വതിയെയാണോ വിളിച്ചത്? എന്താ പറഞ്ഞത് ഞങ്ങളും കൂടി കേള്‍ക്കട്ടെ!! നിങ്ങളുടെ കല്യാണം നടക്കുമോ? താരദമ്പതികളുടെ പ്രണയകാലത്തെ അനുഭവം തുറന്ന് പറഞ്ഞ് ജയറാം

താരദമ്പതികളുടെ പ്രണയകാലത്തെ അനുഭവം തുറന്ന് പറഞ്ഞ് ജയറാം. ഒറ്റപ്പാലത്തു ചിത്രീകരണം നടക്കുമ്ബോള്‍ അവിടെ അടുത്തുള്ള ടെലഫോണ്‍ ബൂത്തില്‍ നിന്നു പാര്‍വതിയെ വിളിക്കുമ്ബോള്‍ ചുറ്റും ആളുകൂടുമായിരുന്നുവെന്നും ജയറാം പറയുന്നു. ഇന്ന് എത്ര ദൂരെ ആയാലും നമുക്ക് കണ്ടു സംസാരിക്കാം അന്ന് അങ്ങനെയായിരുന്നില്ല. ഒറ്റപ്പാലത്തു സിനിമയുടെ ചിത്രീകരണം നടക്കുമ്ബോള്‍ അവിടെ അടുത്തുള്ള ടെലഫോണ്‍ ബൂത്തിലെ കക്ഷി പറയും 'ജയറാം ഇപ്പോള്‍ പാര്‍വതിയെ വിളിക്കാന്‍ ഇവിടെ വരുമെന്ന്' അങ്ങനെ അവിടെ ആളുകൂടും.
ഞാന്‍ ഫോണ്‍ വിളിച്ചിട്ടു ഇറങ്ങുമ്ബോള്‍ ചിലര്‍ അവിടെ നിന്ന് വിളിച്ചു ചോദിക്കും 'പാര്‍വതിയെയാണോ വിളിച്ചത്? എന്താ പറഞ്ഞത് ഞങ്ങളും കൂടി കേള്‍ക്കട്ടെ.നിങ്ങളുടെ കല്യാണം നടക്കുമോ? ഇങ്ങനെയൊക്കെ രസകരമായ ഒരു കാലം അന്ന് ഉണ്ടായിരുന്നു..ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ജയറാം വ്യക്തമാക്കുന്നു. ജയറാം പാര്‍വതി താരദമ്ബതികള്‍ പതിനഞ്ചോളം സിനിമകളില്‍ ഒന്നിച്ചഭിനയിയിച്ചിട്ടുണ്ട്. ചില സിനിമകളില്‍ ജയറാമിന്റെ സഹോദരിയായും പാര്‍വതി വേഷമിട്ടിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ജയറാം-പാര്‍വതി താരവിവാഹത്തെ പ്രേക്ഷകര്‍ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. ജനപ്രിയ നായകനെന്ന നിലയില്‍ ജയറാമും ജനപ്രിയ നായികാ എന്ന നിലയില്‍ പാര്‍വതിയും ആരാധകരുടെ ഇഷ്ട താരങ്ങളായിരുന്നു.. പ്രണയിക്കുന്ന സമയത്ത് പാര്‍വതിയൊടൊന്നു സംസാരിക്കാന്‍ താന്‍ ഏറെ പ്രയാസപ്പെട്ടിട്ടുണ്ടെന്നു ജയറാം പറയുന്നു.
https://www.facebook.com/Malayalivartha