ഞാന്‍ നയന്‍താരയുമായി ആദ്യമായി മീറ്റ് ചെയ്തത് അവിടെ വച്ചായിരുന്നു!! അന്ന് എന്നെ നയൻതാര ശരിക്കും ഞെട്ടിച്ചു; മനസ് തുറന്ന് വിനീത് ശ്രീനിവാസന്

ഒരു ഓണ്‍ലൈന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് നയന്‍താരയെ ആദ്യമായി കണ്ട അനുഭവം വിനീത് പങ്കുവെക്കുന്നത്.ഒഴിഞ്ഞു മാറി നിന്ന തന്നെ നയന്‍താര ഇങ്ങോട്ട് കാണാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും വിനീത് പറയുന്നു. നാഗചൈതന്യയെ കാണാനായി ഹൈദരാബാദില്‍ പോയപ്പോള്‍ അവിടെ ഒരു സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് താന്‍ ആദ്യമായി നയന്‍താരയെ മീറ്റ് ചെയ്തതെന്ന് വിനീത് ശ്രീനിവാസന്‍.
'ഞാന്‍ അവിടെ വന്നിട്ടുണ്ട് എന്ന് മനസ്സിലാക്കിയ നയന്‍താര ശ്രീനിവാസന്‍ സാറിന്‍റെ മകനോട് എനിക്കൊന്ന് സംസാരിക്കണമെന്നായിരുന്നു അവിടെയുള്ള ഒരു പ്രമുഖ സിനിമാ നിര്‍മ്മതാവിനോട് പറഞ്ഞത്. ഞാന്‍ നയന്‍താരയുമായി ആദ്യമായി മീറ്റ് ചെയ്തത് അവിടെ വച്ചായിരുന്നു. ഇപ്പോള്‍ ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയില്‍ നയന്‍താര അഭിനയിച്ചതും വലിയ സന്തോഷം നല്‍കുന്നു.
https://www.facebook.com/Malayalivartha


























