ഞാന്‍ മരിച്ചു പോയി... നിങ്ങള്‍ ഇപ്പോള്‍ സംസാരിക്കുന്നത് എന്റെ പ്രേതത്തിനോടാണ്!! അന്ന് സംഭവിച്ചത്; മനസ് തുറന്ന് നടി രേഖ

നടി രേഖയുടെ മൃതദേഹമാണോ ഇത്' എന്ന തലക്കെട്ടില്‍ മീശ മച്ചാല്‍ എന്ന യൂട്യൂബ് ചാനലാണ് വ്യാജ വാര്‍ത്ത നല്‍കിയത്. 10 ലക്ഷം പേരാണ് ഈ വാര്‍ത്ത യൂട്യൂബില്‍ കണ്ടിരിക്കുന്നത്. ഈ വാര്‍ത്തക്കെതിരെയാണ് നടി രേഖ രൂക്ഷമായി പ്രതികരിച്ച് എത്തിയത്. 'എവിടെയോ ഇരുന്ന് ഒരു യുട്യൂബ് ചാനല്‍ തുടങ്ങി അതില്‍ അനാവശ്യ വിഷയങ്ങള്‍ കൊടുത്ത് അതിലൂടെ വരുമാനം ഉണ്ടാക്കുന്ന കുറച്ചു പേരുണ്ട്. ഇതു നിയന്ത്രിക്കാന്‍ എന്തെങ്കിലും സംവിധാനം സര്‍ക്കാര്‍ കൊണ്ടുവരണം. സെലിബ്രിറ്റികളെക്കുറിച്ചാണ് ഇതുപൊലെ വ്യാജവാര്‍ത്തകള്‍ വരുന്നത്. അവര്‍ മരിച്ചു പോയി. ഇവര്‍ക്ക് ഇങ്ങനെ ആയി… അങ്ങനെ ആയി എന്നൊക്കെ പറഞ്ഞാണ് വ്യാജവാര്‍ത്തകള്‍! എനിക്കതില്‍ സങ്കടമില്ല. പക്ഷെ, എനിക്ക് ചുറ്റും നില്‍ക്കുന്ന എന്നെ ഇഷ്‍ടപ്പെടുന്നവരെയാണ് ഇത് സങ്കടപ്പെടുത്തുന്നത്. എന്നെത്തന്നെ വിളിച്ച് നിരവധി പേര്‍ ചോദിച്ചു, ഞാന്‍ മരിച്ചുപോയോ എന്ന്. ഞാന്‍ പറഞ്ഞു- ഞാന്‍ മരിച്ചു പോയി. നിങ്ങള്‍ ഇപ്പോള്‍ സംസാരിക്കുന്നത് എന്റെ പ്രേതത്തിനോടാണ് എന്ന്- രേഖ പറയുന്നു. മരിച്ചുപോയെന്നൊക്കെ വാര്‍ത്ത കൊടുത്ത് അതു വച്ച് അവര്‍ പൈസയുണ്ടാക്കുന്നു. ഞാന്‍ ഇവിടെ സന്തോഷമായി തന്നെ ജീവിക്കുകയാണ്- രേഖ പറയുന്നു. ജീവിച്ചിരിക്കുന്ന സിനിമ താരങ്ങള്‍ മരിച്ചെന്നുള്ള വ്യാജ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയകളില്‍ വരാറുള്ളവയാണ്. ഇപ്പോഴിതാ വ്യാജ വാര്‍ത്തകള്‍ക്ക് എതിരെ രൂക്ഷമായി പ്രതികരിച്ച് രംഗത്ത് എത്തിരിക്കുകയാണ് നടി രേഖ.
https://www.facebook.com/Malayalivartha
























