പിറന്നാൾ ദിനത്തിൽ ബഷീറിനെ ഞെട്ടിച്ച് ഭാര്യമാർ!! സർപ്രൈസിൽ കണ്ണ് തള്ളി ബഷീർ; ലൈവിലെത്തിയ താരങ്ങളെ അധിക്ഷേപിച്ച് കമന്റ്; തക്ക മറുപടി നൽകി താരം

രണ്ട് തവണ വിവാഹം കഴിച്ചു എന്ന കാര്യത്തിന് പ്രേക്ഷകരിൽ നിന്നും ഏറെ വിമർശനം നേരിടേണ്ടി വന്ന താരമാണ് ബഷീർ. ഭാര്യമാരും കുട്ടികളും ഒരു വീടിനുള്ളില്‍ സന്തോഷത്തോടെ കഴിയുന്നു എന്നത് പലര്‍ക്കും അതിശയമാണ്. ഇപ്പോഴിതാ ബഷീര്‍ ബഷിയുടെ ജന്മദിനത്തിൽ സർപ്രൈസ് നല്‍കി വൈറലായി ഇരിക്കുകയാണ് ഭാര്യമാരായ സുഹാനയും മഷൂറയും. ബഷീർ അറിയാതെ ആഘോഷം സംഘടിപ്പിച്ചാണു സർപ്രൈസ്. മഷൂറയുടെ യുട്യൂബ് ചാനലിലൂടെയാണ് ആഘോഷ വിഡിയോ പങ്കുവച്ചത്. ആശംസ അറിയിച്ചവർക്കെല്ലാം നന്ദിയുണ്ടെന്നും എല്ലാവരോടും സ്നേഹം മാത്രമേ ഉള്ളുവെന്നും ബഷി പറഞ്ഞു. ഉറങ്ങുകയായിരുന്ന ബഷീറിനെ മക്കളും ഭാര്യമാരും ചേർന്ന് വിളിച്ചുണർത്തി. കേക്ക് മുറിച്ചതിനുശേഷം സമ്മാനങ്ങൾ കൈമാറി. ലൈവ് വിഡിയോയ്ക്കൊപ്പം നിരവധിപ്പേർ ബഷീറിന് ആശംസ അറിയിച്ചു. ഇതിനിടയിൽ അധിക്ഷേപിച്ചും ഒരാൾ കമന്റ് ചെയ്തു. വീട്ടിലുള്ളവരെ ബഹുമാനത്തോടെയും സ്നേഹത്തോടെയും കാണുന്നതിനാൽ അതേ ഭാഷയിൽ മറുപടി പറയാൻ താൽപര്യമില്ലെന്നുമായിരുന്നു ബഷീർ പ്രതികരിച്ചത്. മോഡല്‍, അവതാരകന്‍, അഭിനേതാവ് എന്നിങ്ങനെ വിശേഷണങ്ങള്‍ പലതുണ്ട് ബഷീര്‍ ബഷിക്ക്. മോഹന്‍ലാല്‍ അവതാരകനായ റിയാലിറ്റി ഷോയിലൂടെയാണ് ബഷീര്‍ പ്രശസ്തനാകുന്നത്. പ്രശസ്തി മാത്രമല്ല, കനത്ത സൈബര്‍ ആക്രമണം നേരിടുന്ന മലയാളികളിലൊരാളാണ് ഇന്ന് ബഷീര്‍.
രണ്ട് വിവാഹം കഴിച്ചിട്ടുണ്ട് എന്നതാണ് ഈ സൈബര്‍ ആക്രമണത്തിനു കാരണം. ബിഗ് ബോസ് സീസണ്‍ വണ്ണിലൂടെ ഫാന്‍സിന്റെ എണ്ണം കൂടിയ താരമാണ് ബഷീര്‍ബഷി. താരത്തിന്റെ സ്വകാര്യജീവിതത്തിലേക്ക് പലപ്പോഴും ക്യാമറക്കണ്ണുകള്‍ വരാറുണ്ട്.രണ്ട് ഭാര്യമാര്‍ക്കൊപ്പം ചെയ്യുന്ന ടികിടോക്ക് വീഡിയോളും സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ജീവിതത്തില്‍ രണ്ട് സുഹൃത്തുക്കള്‍ മാത്രമാണ് ഉള്ളതെന്നും ഷമീര്‍ , സനീഷ് എന്നാണവരുടെ പേരുകള്‍ എന്നും താരം പറയുന്നു. താരത്തിന്റെ കല്ലുമ്മക്കായ എന്ന വെബ് സീരിസ് പ്രേക്ഷക ശ്രദ്ദ നേടി കഴിഞ്ഞു. രണ്ടുഭാര്യമാരും, മക്കളും, സുഹൃത്തുക്കളും മാത്രമാണ് അതിലുള്ളത്, അത് കൊണ്ടുതന്നെ യാതൊരു ടെന്‍ഷനും ഇല്ല. ഇനിയും പുതിയ ആളുകളെ ഉള്‍പ്പെടുത്തി വരും എപ്പിസോഡുകള്‍ കൂടുതല്‍ കളര്‍ ആക്കാനാണ് നമ്മുടെ ആലോചനഎന്നും ബഷീര്‍ ബഷി പറയുന്നു.
https://www.facebook.com/Malayalivartha

























