മോഹന്‍ലാലിന്റെ കഴിവുകളില്‍ വിശ്വാസമുണ്ടായിരുന്ന ഐ.വി ശശി ഒരിക്കൽ ആ പ്രവചനം നടത്തിയിരുന്നു... വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ ആ വാക്കുകൾ ഏറ്റെടുത്ത്സോഷ്യൽമീഡിയ

ബറോസ് എന്ന ചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ് മോഹന്‍ലാല്‍. വാസ്‌കോ ഡ ഗാമയുടെ നിധികളുടെ സൂക്ഷിപ്പുകാരനെ കേന്ദ്രീകരിച്ചാണ് സിനിമ. മോഹന്‍ലാലാണ് ബറോസ് എന്ന നിധിസൂക്ഷിപ്പുകാരനായി എത്തുന്നത്. ആദ്യത്തെ 70 എം എം ചിത്രം, തീഡ്രി ചിത്രം, സിനിമാസ്‌കോപ്പ് ചിത്രം എന്നിവ സമ്മാനിച്ച ജിജോയാണ് ബറോസിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ലാലിന്റെ അഭിനയം തന്റെ നിര്‍ദ്ദേശങ്ങളേക്കാള്‍ മികച്ചതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. മോഹന്‍ലാലിന്റെ കഴിവുകളില്‍ വിശ്വാസമുണ്ടായിരുന്ന ഐ.വി ശശി മോഹന്‍ലാല്‍ ഒരിക്കല്‍ സംവിധായകനാകുമെന്നാണ് പ്രവചിച്ചിരുന്നു. ഇപ്പോള്‍ അത് സത്യമാകുകയാണ്.
https://www.facebook.com/Malayalivartha

























