മേക്കപ്പും, താരജാഡകളുമില്ലാതെ പഴയ ഫോണും കയ്യിൽ പിടിച്ച് മലയാളികളുടെ സ്വന്തം ശാലിനിയും മകനും- ചിത്രം വൈറൽ

ഒരു കാലത്ത് മലയാള സിനിമാ രംഗത്ത് നിറ സാന്നിധ്യമായിരുന്ന ശാലിനിയോടുള്ള സ്‌നേഹം എവിടെ വച്ച് കണ്ടാലും മലയാളികൾ പ്രകടിപ്പിക്കാറുണ്ട്. ഇടയ്‌ക്കൊക്കെ അജിത്തിനും മക്കളായ അനൗഷ്‌കയ്ക്കും ആദ്വിക്കിനും ഒപ്പമുള്ള ശാലിനിയുടെ ചിത്രങ്ങൾ പുറത്ത് വരാറുണ്ട്. ഇപ്പോഴിതാ മകൻ ആദ്വിക്കിനൊപ്പമുള്ള ശാലിനിയുടെ പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ഇരുവരും കാറിൽ സഞ്ചരിക്കുന്നതിനിടയ്ക്ക് ഒരു ആരാധകൻ പകർത്തിയതാണ് ഈ ചിത്രം.
മേക്കപ്പൊന്നുമില്ലാതെ കെയ്യിൽ ഒരു പഴയ മോഡൽ മൊബൈലുമായി കാറിലിരിക്കുന്ന ശാലിനിയെയാണ് ഫോട്ടോയിൽ കാണുന്നത്. അത്യാധുനിക സ്മാർട് ഫോണുകൾ ഉപയോഗിക്കുന്ന പുതിയ തലമുറ ശാലിനിയുടെ കയ്യിലിരിക്കുന്ന ഫോൺ കണ്ട് അദ്ഭുതപ്പെട്ടിരിക്കയാണ്. ശാലിനി ഉപയോഗിക്കുന്ന മൊബൈൽ പഴയ ഫീച്ചർ ഫോൺ ആണെന്നാണ് ചിത്രത്തിൽ നിന്നു മനസിലാകുന്നത്. ഫോൺ നോക്കിയയുടെ ഫീച്ചർ ഫോൺ ആണെന്നാണ് മിക്കവരും പറയുന്നത്. വിൽപനയിൽ ലോകത്തെ തന്നെ അദ്ഭുതപ്പെടുത്തിയ നോക്കിയയുടെ 3310 മോഡൽ ഫോൺ കൈയിൽ പിടിച്ചുകൊണ്ടുള്ള ശാലിനിയുടെ ഒരു ചിത്രം മുൻപ് വൈറലായിരുന്നു. അജിത്തും സ്മാർട് ഫോൺ ഉപയോഗിക്കാറില്ലെന്ന് വാർത്തകൾ വന്നിരുന്നു.
https://www.facebook.com/Malayalivartha

























