പതിനഞ്ചാം വയസ്സില്‍ അമ്മ തന്നോട് കാണിച്ച ക്രൂരത തുറന്നു പറഞ്ഞ് നടി ഡെമി മൂര്‍

പതിനഞ്ചാം വയസ്സില്‍ അമ്മ തന്നോട് കാണിച്ച ക്രൂരതകള്‍ തുറന്നു പറഞ്ഞ് ഹോളിവുഡ് നടി ഡെമി മൂര്‍. ആത്മകഥയായ ഇന്‍സൈഡ് ഔട്ടിലാണ് താരം തന്റെ ജീവിതത്തിലുണ്ടായ മോശം അനുഭവങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. ബാല്യകാലത്ത് നേരിടേണ്ടി വന്ന ഈ ക്രൂരമായ സംഭവത്തെ അതിജീവിച്ചാണ് മൂര്‍ ഹോളിവുഡിലെ മുന്‍നിര നായികയായി മാറിയത്. അന്യപുരുഷനില്‍ നിന്ന് 500 ഡോളര്‍ വാങ്ങി മകളെ അപമാനിക്കാനായി വീടിന്റെ താക്കോല്‍ നല്‍കുകയായിരുന്നു അമ്മ. അതായിരുന്നു തന്റെ ജീവിതത്തില്‍ ആദ്യമായി നടന്ന ലൈംഗികാതിക്രമമെന്നും അപമാനിക്കപ്പെട്ട ദിവസമെന്നും മൂര്‍ പറയുന്നു.
അന്ന് നടന്നത് മാനഭംഗം മാത്രമായിരുന്നില്ല. ജീവിതത്തിലുണ്ടായ വഞ്ചന കൂടിയായിരുന്നു. സ്വകാര്യ ജീവിതത്തില്‍ മാത്രമല്ല സിനിമ ജീവിതത്തിലും നേരിടേണ്ടി വന്ന അപമാനത്തെ കുറിച്ചും ആത്മകഥയിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. ആത്മകഥ പ്രകാശനവുമായി നടന്ന ചടങ്ങിലും താരം ബാല്യകാലത്ത് നടന്ന പീഡനാനുഭത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. താരത്തിന്റെ തുറന്നു പറച്ചില്‍ ഞെട്ടലോടു കൂടിയായിരുന്നു പ്രേക്ഷകര്‍ കേട്ടത്.

https://www.facebook.com/Malayalivartha

























