എമി ജാക്‌സണ്‍ മകനുമൊത്തുള്ള ആദ്യ ഔട്ടിംഗ്

മകനുമൊത്തുള്ള ആദ്യ ഔട്ടിംഗിന്റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് എമി ജാക്‌സണ്‍. കാറില്‍ ബേബി സിറ്ററില്‍ കുഞ്ഞിനെ ഇരുത്തി കൈ പിടിച്ചിരിക്കുന്ന എമിയുടെ ചിത്രവും ഇക്കൂട്ടത്തിലുണ്ട്. സെപ്തംബര്‍ 23നാണ് എമി ഇന്‍സ്റ്റഗ്രാമിലൂടെ താന്‍ മകന് ജന്മം നല്‍കിയെന്ന് അറിയിച്ചത്. കുഞ്ഞിനെ ചേര്‍ത്തുപിടിച്ച എമിയുടെ നെറുകയില്‍ ജോര്‍ജ് ചുംബിക്കുന്നതായിരുന്നു ആ ഫോട്ടോ.
തന്റെ ഗര്‍ഭകാലത്തെ ഓരോ ഘട്ടവും ചിത്രങ്ങളിലൂടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു എമി. താരത്തിന്റെ ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു.യുകെയിലെ ജനിച്ചുവളര്‍ന്ന എമി ജാക്‌സണ്‍ മോഡലിംഗിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. എ എല്‍ വിജയ് സംവിധാനം ചെയ്ത മദ്രാസ് പട്ടണം എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം.
https://www.facebook.com/Malayalivartha

























