ഇതെന്താണാവോ ഇങ്ങനെ? സുഹൃത്തിന്റെ ചുമലിൽ ചാടിക്കയറി അനുപമ പരമേശ്വരന്‍!! വീഡിയോ വൈറലായതോടെ ഏറ്റെടുത്ത് സോഷ്യൽമീഡിയ...

പ്രേമത്തിലെ ചുരുണ്ട മുടിക്കാരിയായ മേരിയെ പ്രേക്ഷകർക്ക് അത്ര വേഗം മറക്കാൻ കഴിയില്ല. ഇപ്പോൾ മോളിവുഡിന്റെ മാത്രമല്ല തെന്നിന്ത്യൻ സിനിമ ലോകത്തെ തന്നെ പ്രിയപ്പെട്ട താരമാണ് അനുപമ പരമേശ്വരൻ. ഇപ്പോഴിതാ ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി നിര്‍മ്മിക്കുന്ന സിനിമയിലാണ് സഹസംവിധായികയായി അനുപമ എത്തുന്നത്. സിനിമയുടെ ലൊക്കേഷന്‍ വിശേഷങ്ങളെല്ലാം തന്നെ താരം തന്റയെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ലൊക്കേഷനില്‍ നിന്നുള്ള രസകരമായ വീഡിയോ നടി പങ്കുവെച്ചിരിക്കുകയാണ്. തന്റെ സുഹൃത്ത് വൈശാഖ് വാര്യരുടെ ചുമലില്‍ ഓടിയെത്തി ചാടി കയറുന്ന വീഡിയോ ആണ് നടി പങ്കുവെച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha

























