ചിലര്‍ക്ക് പുതിയ ഒരു സ്ഥാനക്കയറ്റം ലഭിച്ചാല്‍ പഴയ പണി ചെയ്യാന്‍ മടിയുണ്ടാകും പക്ഷെ എന്നെ സംബന്ധിച്ച് അങ്ങനെയല്ല.. നമ്മള്‍ വന്ന വഴി ഇതൊക്കെതന്നെയാണ്!! മനസ് തുറന്ന് രമേശ് പിഷാരടി

മലയാളത്തിലെ എണ്ണം പറഞ്ഞ സ്റ്റാൻഡപ്പ് കൊമേഡിയൻമാരിൽ ശ്രദ്ധേയനാണ് രമേശ് പിഷാരടി. പഞ്ചവര്‍ണ്ണ തത്ത' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം രമേശ് പിഷാരടി രണ്ടാമത് സംവിധാനം ചെയ്ത ഗാനഗന്ധര്‍വ്വന്‍ എന്ന ചിത്രം പ്രേക്ഷകരില്‍ വലിയ ചലനം സൃഷ്ടിക്കുകയാണ്. ഇപ്പോഴിതാ രമേശ് പിഷാരടി പറയുന്ന വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽമീഡിയ.'ഞാന്‍ സിനിമ സംവിധാനം ചെയ്യുന്നുവെന്നു കരുതി സ്റ്റേജ് പ്രോഗ്രാം ഒരിക്കലും അവസാനിപ്പിച്ചിട്ടില്ല. ഇതെല്ലം കലയുടെ വിവിധ വിവിധ കാര്യങ്ങളാണ്. എല്ലാം അതിന്റെ സന്തോഷത്തില്‍ ചെയ്യുന്നു. എന്റെ ആദ്യ സിനിമയായ 'പഞ്ചവര്‍ണ്ണ തത്ത' ഇറങ്ങിയ സമയത്ത് അതിനു എതിര് നിന്ന സിനിമയുടെ പ്രമോഷന്‍ ഇന്‍റര്‍വ്യു ചെയ്ത ആളാണ് ഞാന്‍. മോഹന്‍ലാല്‍' എന്ന സിനിമയ്ക്ക് വേണ്ടി അന്ന് 'ബഡായി ബംഗ്ലാവി'ന്റെ പ്രോഗ്രാമില്‍ മഞ്ജു വാര്യരെ ഇന്‍റര്‍വ്യു ചെയ്തത് ഞാനാണ്. മലയാള സിനിമയുടെ ചരിത്രത്തില്‍ അങ്ങനെയൊരു സംഭവം മുന്‍പ് ഉണ്ടായിട്ടുണ്ടാകില്ല. ഞാന്‍ ചെയ്യുന്ന പരിപാടിയില്‍ എന്റെ സിനിമയെക്കുറിച്ച് പറയാതെയാണ് ഞാനത് അവതരിപ്പിച്ചത്. ചിലര്‍ക്ക് പുതിയ ഒരു സ്ഥാനക്കയറ്റം ലഭിച്ചാല്‍ പഴയ പണി ചെയ്യാന്‍ മടിയുണ്ടാകും പക്ഷെ എന്നെ സംബന്ധിച്ച് അങ്ങനെയല്ല. നമ്മള്‍ വന്ന വഴി ഇതൊക്കെതന്നെയാണ് അത് കൊണ്ടാണ് സ്റ്റേജ് ഷോ ഉള്‍പ്പെടെ എല്ലാം ചെയ്യുന്നത്'.
https://www.facebook.com/Malayalivartha

























