ഇതിലാരാണ് എൻറെ ഭർത്താവ് ; കണ്ടു പിടിക്കാൻ അവസരമൊരുക്കി നടി ; പബ്ലിസിറ്റിക്കായുള്ള അടവെന്ന് വിമർശനം

ബോളിവുഡ് നടി രാഖി സാവന്ത് വിവാഹിതയായി എന്ന വാർത്ത പ്രേക്ഷകർ അറിഞ്ഞിരുന്നു. എന്നാൽ തൻറെ ഭർത്താവിന്റെ സ്വകാര്യത ഭംഗിക്കാൻ ഇഷ്ടമില്ലാത്തതിനാൽ ഫോട്ടോകളൊന്നും താരം പങ്കു വച്ചിരുന്നില്ല . പ്രവാസി വ്യവസായി റിതേഷാണ് തന്നെ വിവാഹം കഴിച്ചതെന്നും അദ്ദേഹം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ ട്രംപിന്റെ കമ്പനിയിലാണ് ജോലി ചെയ്യുന്നുവെന്നും മാത്രമേ രാഖി പറഞ്ഞിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ ചില ഫോട്ടോകൾ പങ്ക് വച്ച ശേഷം തന്റെ ഭർത്താവ് ആരെന്ന് കണ്ടുപ്പിടിക്കാൻ പറഞ്ഞിരിക്കുകയാണ് രാഖി. ഒന്‍പത് യുവാക്കളുടെ ചിത്രങ്ങളാണ് ഉള്ളത്. എന്നാല്‍ ഇതെല്ലാം പബ്ലിസിറ്റിക്കായുള്ള രാഖിയുടെ തന്ത്രങ്ങളാണെന്നാണ് വിമർശകർ പറയുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു അത് പുറത്ത് വിട്ടിരിക്കുന്നത് .
നേരത്തെ കൊമേഡിയന്‍ ദീപക് കലാലിനെ വിവാഹം കഴിക്കുന്നുവെന്ന് പറഞ്ഞ രാഖി ആ വിവാഹത്തിൽ നിന്നും പിന്മാറിയിരുന്നു. ദീപകിന് ഗുരുതരമായ രോഗമുണ്ടെന്നും വിവാഹം കഴിച്ചാല്‍ താന്‍ വിധവയാകുമെന്നും അത് കൊണ്ടാണ് വിവാഹത്തില്‍ നിന്നും പിന്മാറുന്നതെന്നും രാഖി വെളിപ്പെടുത്തിയിരുന്നു. രാഖിക്കെതിരേ ദീപക് രംഗത്തു വന്നിരുന്നു.
https://www.facebook.com/Malayalivartha

























