ഭഗത് സിംഗിന്റെ ജന്മദിനത്തെ അനുസ്മരിച്ച് നടന്‍ പൃഥ്വിരാജ്...

സ്വാതന്ത്ര്യസമര നേതാവ് ധീര ദേശാഭിമാനി ഭഗത് സിംഗിന്റെ 112മത്തെ ജന്മദിനമാണ് കടന്നുപോയത്. ഈ ധീര ദേശാഭിമാനിയെ ഓര്‍മപ്പെടുത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം പൃഥ്വിരാജ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പൃഥ്വിരാജ് ഭഗത് സിങ്ങിനെ അനുസ്മരിച്ചത്. ഭഗത് സിംഗിന്റെ അപൂര്‍വ്വമായ ഒരു ചിത്രത്തോടൊപ്പം ശ്രദ്ധേയമായ ഒരു കുറിപ്പും പൃഥ്വിരാജ് ചേര്‍ത്തു.'രാഷ്ട്രീയത്തിനും പ്രത്യയശാസ്ത്രത്തിനും വിശ്വാസത്തിനുമപ്പുറം താങ്കള്‍ വിശ്വസിക്കുന്ന ഒരു കാര്യത്തിനായി മരണംവരെയും പോരാടുന്ന നിശ്ചയദാര്‍ഢ്യം. അത് വെറും 23 വയസ്സുള്ളപ്പോള്‍. യഥാര്‍ത്ഥ വീര്യം, ധൈര്യം രാജ്യസ്‌നേഹം എന്നിവയുടെ പ്രതീകമാണ് ഭഗത് സിംഗ്' എന്നാണ് പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചത്. ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനായി സ്വന്തം ജീവന്‍ ബലി കൊടുത്ത ധീര ദേശാഭിമാനിയായ ഭഗത് സിംഗിനെ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാട്ടം നടത്തിയത് 1931 മാര്‍ച്ച് 23നാണ് തൂക്കിലേറ്റിയത്.1929 ഏപ്രില്‍ എട്ടിന് അസംബ്‌ളി മന്ദിരത്തില്‍ ഭഗത് സിംഗും കൂട്ടരും ബോംബെറിഞ്ഞു ജയിലില്‍ ആയ ഭഗത് സിങ്ങിനെ കൂട്ടുകാരുടെ പേരില്‍ ഗൂഢാലോചന കേസ് ചുമത്തി ഈ കേസിനെ തുടര്‍ന്നാണ് ഭഗത് സിങ്ങിനെയും കൂട്ടരെയും തൂക്കിലേറ്റുന്നത്.അദ്ദേഹത്തിന്റെ പന്ത്രണ്ടാമത്തെ വയസ്സില്‍ കാണാനിടയായ ജാലിയന്‍ വാലാബാഗിലെ കൂട്ടക്കൊലയാണ് അദ്ദേഹത്തിന് ജീവിതത്തെ മാറ്റിമറിച്ചത്. ജാലിയന്‍വാലാബാഗിലെ ഒരു പിടി മണ്ണ് ഒരു കുപ്പിയിലാക്കി തന്റെ മുറിയില്‍ സൂക്ഷിച്ചുകൊണ്ട് സ്വാതന്ത്ര്യം ആവശ്യമാണെന്നും അതിന് വേണ്ടി പോരാടണമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. വിപ്ലവത്തിന് ഭാഷയില്‍ സ്വാതന്ത്ര്യം നേടാന്‍ പോരാടിയ അദ്ദേഹത്തെ പിന്തുടര്‍ന്നു കൊണ്ട് നിരവധി സുഹൃത്തുക്കള്‍ കടന്നു വന്നിരുന്നു.
ദേശ സ്‌നേഹത്തിന്റെ അതിതീവ്രമായ ഭാവം ജന്മനാടിനെ വേണ്ടി പോരാടുന്നവര്‍ക്ക് ഒരു കാലത്ത് വളരെ പ്രചോദനമായിരുന്നു.
ലോകത്തിന്റെ വിപ്ലവ നായകനായി കരുതപ്പെടുന്ന ചെഗുവേരക്കും ജന്മദിനാശംസകള്‍ നേര്‍ന്നു കൊണ്ട് പൃഥ്വിരാജ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. തന്റെ രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാക്കുന്നതില്‍ പൃഥ്വിരാജ് മറ്റുള്ള സ്ഥലങ്ങളെ അപേക്ഷിച്ച് വളരെ വ്യത്യസ്തനാണ്. സെവന്‍ത് ഡേ എന്ന ചിത്രത്തിലെ അതിപ്രശസ്തമായ ഒരു ഡയലോഗ് ആണ് പോസ്റ്റ് കണ്ട ആരാധകര്‍ പ്രതികരണത്തിനായി ഉപയോഗിച്ചത്. കര്‍ണന്‍, നെപ്പോളിയന്‍, ഭഗത് സിങ്.. ഇവര്‍ മൂന്ന് പേരുമാണ് എന്റെ ഹീറോസ്.. ഡോണ്ട് യൂ സീ ദി ഐറണി.എന്നാണ് ചിത്രത്തിലെ പൃഥ്വിയുടെ കഥാപാത്രം പറയുന്ന ഡയലോഗ് ഈ അവസരത്തില്‍ ആരാധകര്‍ ഓര്‍ത്തു പോവുകയാണ്. എന്നാല്‍ ഒരു കൂട്ടം ആരാധകര്‍ പൃഥ്വിരാജ് ഭഗത് സിംഗ് ആയി അഭിനയിക്കണമെന്നാണ് അഭിപ്രായം അറിയിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha

























