എന്തിനും ഏതിനും ഈ മറുപടി മാത്രം... ഭര്‍ത്താവിനെ കുറിച്ച് കരീന പറയുന്നത്?

ബോളിവുഡിലെ പ്രിയപ്പെട്ട താരദമ്പതികളാണ് സെയ്ഫ് അലിഖാനും ഭാര്യ കരീന കപൂറും. കരീന സെയ്ഫില്‍ തനിക്കിഷ്ടമല്ലാത്ത സ്വഭാവത്തെ കുറിച്ച് തുറന്ന് പറഞ്ഞതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാരം. എന്തു കാര്യം പറഞ്ഞാലും വേണ്ട എന്നാകും സെയ്ഫിന്റെ ആദ്യ മറുപടി. ഒന്ന് പുറത്തേക്കിറങ്ങിയാലോ വേണ്ട. സോഫ മാറ്റിയാലോ വേണ്ട. എന്തിനും ഏതിനും ഈ മറുപടി മാത്രം. ചിലപ്പോള്‍ മൂന്ന് മണിക്കൂറിനുള്ളില്‍ തീരുമാനം മാറ്റി സെയ്ഫ് എത്തുകയും ചെയ്യും എന്നാണ് ഒരു ചാനല്‍ അഭിമുഖത്തില്‍ കരീന പറഞ്ഞത്. ഈ ശീലം തന്നെ വല്ലാതെ അസ്വസ്ഥയാക്കുന്നുണ്ടെന്നും കരീന പറയുന്നു.

https://www.facebook.com/Malayalivartha

























