സോഷ്യൽമീഡിയയിൽ വൈറലായ ഉപ്പും മുളകിലെ ലച്ചുവിന് കല്യാണം? വരൻ കിച്ചുവിനെ ഏറ്റെടുത്ത് ആരാധകർ!! ആവേശമായി സോഷ്യൽ മീഡിയ...

സോഷ്യൽമീഡിയയിൽ ആവേശമായി മാറിയ പരമ്പരയാണ് ഉപ്പും മുളകും. അതിലെ ഓരോ താരങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ്. ബാലുവും നീലുവും ഇവരുടെ അഞ്ചു മക്കളും ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ അണിനിരക്കുന്ന പരമ്ബരയില്‍ യഥാര്‍ത്ഥ ജീവിതത്തിലെ സഹോദരന്‍മാരും അച്ഛനും മകളുമൊമക്കെ അഭിനേതാക്കളായി എത്തിയത് ശ്രദ്ധേയമായി.
ഇപ്പോഴിതാ ബാലുവിന്റെ മൂത്ത മകള്‍ ലച്ചു വിവാഹിതയാകുന്നു. വരനും കുടുംബത്തില്‍ ഉള്ളയാള്‍ തന്നെയാണ്. കുട്ടിക്കാലം മുതലേ തന്നെ സുഹൃത്തുക്കളായ കിച്ചുവിനെ വിവാഹം ചെയ്യുന്നതില്‍ ലച്ചുവും സന്തോഷത്തിലാണ്. വീഡിയോ കോളിങ്ങും ചാറ്റിങ്ങുമൊക്കെ സജീവമായി നടക്കുകയാണ്. എന്നാല്‍ ഈ വിവാഹ കാര്യത്തില്‍ മുടിയനു തീരെ താത്പര്യമില്ല. കിച്ചു ആള് ശരിയല്ലെന്നും തനിക്ക് അളിയനായി വരുന്നത് സഹിക്കാനാവില്ലെന്നുമാണ് മുടിയന്‍ പറഞ്ഞത്. ലച്ചുവിന്റെ കല്യാണത്തെക്കുറിച്ച് അറിഞ്ഞതോടെ ആരാധകരും ആശങ്കയിലാണ്. ഒരുകാരണവശാലും അതിന് സമ്മതിക്കില്ലെന്നും കല്യാണം മുടക്കാനാണ് തങ്ങളുടെ പദ്ധതിയെന്നും ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്. സിംഗിളായ ലച്ചുവിനോടാണ് താല്‍പര്യമെന്നായിരുന്നു ചിലരുടെ കമന്റ്.
https://www.facebook.com/Malayalivartha

























