അന്നാണ് ഞാന്‍ മനസ്സിലാക്കുന്നത് അദ്ദേഹത്തിന്റെ രണ്ടാമത്തെ സിനിമയിലും ഞാന്‍ തന്നെയാണ് നായകനെന്ന്; സിനിമ ജീവിതത്തിൽ ഞെട്ടലുണ്ടാക്കിയ സംഭവത്തെകുറിച്ച് ജയറാം

മലയാളികളുടെ മനസ് കവർന്ന താരമാണ് ജയറാം. ഇപ്പോഴിതാ ഒരേ സംവിധകര്‍ക്കൊപ്പം നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ചതിന്റെ അനുഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് ജയറാം. ജയറാം ഒരു ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖ പരിപാടിയിലാണ് പങ്കുവയ്ക്കുന്നത്. എന്നെ പത്മരാജന്‍ സാര്‍ 'അപരന്‍' എന്ന സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ എന്നോട് ആദ്യം പറഞ്ഞത് 'നീ കടലില്‍ നീന്താന്‍ പഠിക്കണമെന്നായിരുന്നു', അപ്പോഴാണ് ഞാന്‍ മനസ്സിലാക്കുന്നത് അദ്ദേഹത്തിന്റെ രണ്ടാമത്തെ സിനിമയിലും ഞാന്‍ തന്നെയാണ് നായകനെന്ന്.
അതിനു ശേഷം ഭരതേട്ടനായാലും, സത്യന്‍ അന്തിക്കാടായാലും, സിബി മലയിലായാലും, രാജേസേനനായാലും കമലായാലും, എല്ലാവരും എന്നെ വെച്ച് അഞ്ചും പത്തും സിനിമകള്‍ തുടര്‍ച്ചയായി ചെയ്തിട്ടുണ്ട്. അതിനു പിന്നില്‍ സംവിധായകനും നടനും തമ്മിലുണ്ടാകുന്ന മാനസിക ബന്ധമാണ്. ഒരേ വേവ് ലെങ്ങ്ത് ആകുമ്ബോള്‍ ഒരേ തമാശകളാകുമ്ബോള്‍ എല്ലാം കണ്‍വേ ചെയ്യാന്‍ പറ്റും.
https://www.facebook.com/Malayalivartha

























