എട്ടു മാസങ്ങങ്ങള്‍ക്ക് മുന്‍പ് ബാഡ്മിന്റണ്‍ പ്രാക്ടീസ് ചെയ്യുന്ന സമയത്ത് കാലിനു ഒരു ഇഞ്ചുറി വന്നു... പിന്നീട് ഡാന്‍സ് ചെയ്യുന്ന സമയത്തും രണ്ടാമത്തെ കാലിനും പരിക്കുണ്ടായി!! പിന്നെ നോക്കിയ സ്കാനിംഗ് എന്നെ ഞെട്ടിച്ചു; ആ അപകടത്തെ കുറിച്ച് ഇനിയ പറയുന്നു...

തനിക്ക് ജയറാമിന്റെ ടീമുമായി ലീഗില്‍ പോരാടാന്‍ കഴിയാതെ പോയ സംഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് ഇനിയ. 'ഇപ്പോള്‍ അടുത്തിടെ നടന്ന സെലബ്രിറ്റി ബാഡ്മിന്റണ്‍ ലീഗില്‍ മലയാളം ടീമിനെ സപ്പോര്‍ട്ട് ചെയ്തത് ജയറാം ചേട്ടനായിരുന്നു. പക്ഷെ എനിക്കതില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. ഒരു ലിഗ്മെന്റ്റ് ഇഞ്ചുറി സംഭവിച്ചതിനാല്‍ അതിനു കഴിഞ്ഞില്ല. എട്ടു മാസങ്ങങ്ങള്‍ക്ക് മുന്‍പ് ബാഡ്മിന്റണ്‍ പ്രാക്ടീസ് ചെയ്യുന്ന സമയത്ത് കാലിനു ഒരു ഇഞ്ചുറി വന്നു. പിന്നീട് ഡാന്‍സ് ചെയ്യുന്ന സമയത്തും രണ്ടാമത്തെ കാലിനും പരിക്കുണ്ടായി. പിന്നീട് തമിഴ് മൂവിയൊക്കെ ചെയ്തു തിരിച്ചു പോരുമ്ബോള്‍ ഞാന്‍ ആകെ തളര്‍ന്നിരുന്നു. എന്റെ ബോഡിക്ക് താങ്ങാന്‍ കഴിയാത്ത രീതിയില്‍ കാല്‍മുട്ടിനും പരിക്ക് സംഭവിച്ചതായി സ്കാനിംഗ് റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. ചിത്രീകരണം കഴിഞ്ഞു തിരിച്ചു എയര്‍പോര്‍ട്ടില്‍ വന്നത് വീല്‍ ചെയറിലായിരുന്നു'.
https://www.facebook.com/Malayalivartha

























