മഹാലക്ഷ്മിയുടെ ആദ്യ പിറന്നാളിന് മുമ്പ് ആരാധകരുടെ കണ്ണുവെട്ടിച്ച് ദിലീപും കാവ്യയും ആവണംകോട് സരസ്വതീക്ഷേത്രത്തിൽ; ക്ഷേത്രത്തിൽ അതിസുന്ദരിയായെത്തിയ കാവ്യയുടെയും ദിലീപിന്റെയും വഴിപാട് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ:- ആദ്യത്തെ പിറന്നാളിനെങ്കിലും മഹാലക്ഷ്മിയുടെ ചിത്രങ്ങൾ പുറത്ത് വിടുമോ എന്ന് ആരാധകർ

നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ആവണംകോട് സരസ്വതീക്ഷേത്രം സന്ദർശിച്ച ദിലീപിന്റെയും, കാവ്യയുടെയും വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. പത്തുദിവസം നീണ്ടുനിൽക്കുന്ന നവരാത്രി മഹോത്സവം ദിലീപായിരുന്നു ഉദ്ഘാടനം ചെയ്തത്. ദിലീപും കാവ്യയും ക്ഷേത്രദർശനം നടത്തുന്ന വിഡിയോ ഹരി പത്തനാപുരം ആണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. വീഡിയോയ്ക്കൊപ്പം ഹരിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു-
‘ദിലീപിന്റെ ബാല്യകാലത്തെ പുസ്തകങ്ങൾ പൂജയ്ക്ക് വയ്ക്കാനായി വീടിന് സമീപമുള്ള ക്ഷേത്രത്തിലായിരുന്നു എത്തിയിരുന്നത് ... വളരെ പ്രസിദ്ധമായ സരസ്വതി ക്ഷേത്രമാണ് നെടുമ്പാശ്ശേരി ആവണംകോട് ക്ഷേത്രം.. ദിലീപും കാവ്യാ മാധവനും ഈ ക്ഷേത്രത്തിലെത്തി പ്രാർഥിച്ച് വഴിപാടുകൾ നടത്തി... വിജയദശമി ദിവസം ഇവിടെ പ്രഗൽഭരായ ആളുകൾ കുട്ടികളെ എഴുത്തിനിരുത്തും..മിക്കവാറും ഈ ക്ഷേത്രത്തിൽ എഴുത്തിനിരുത്താൻ ഞാനും ഉണ്ടാകുമെന്നും ഹരി പറയുന്നുണ്ട്.
അതേ സമയം, ഈ വരവിന് ദിലീപ് കാവ്യാ ദമ്പതികളുടെ മകൾ മഹാലക്ഷ്മിയുടെ പിറന്നാളിന് മുമ്പുള്ള ക്ഷേത്ര ദർശനവും, വഴിപാടുമെന്ന പ്രത്യേകത കൂടെയുണ്ട്. വിജയദശമി ദിനത്തിലായിരുന്നു താര ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നത്. മലയാളത്തിലെ പ്രിയ താരജോടികളായ ദിലീപിന്റെയും കാവ്യയുടെയും വിവാഹം 2016ലാണ് നടന്നത്. വിവാഹത്തിന്റെ അന്ന് രാവിലെയാണ് ഇരുവരുടെയും വിവാഹം പുറം ലോകം അറിഞ്ഞത്. അത്രയും രഹസ്യമായിട്ടായിരുന്നു വിവാഹക്കാര്യങ്ങള്‍ ഇരുകുടുംബവും നീക്കിയത്.
അച്ഛന്റെ വിവാഹത്തിന് മുന്നില്‍ നിന്നത് മകള്‍ മീനാക്ഷിയായിരുന്നു. വിവാഹത്തോടെ താരകുടുംബം അതീവ സന്തോഷത്തോടെയായിരുന്നു ജീവിച്ചിരുന്നത്. ഇടക്കാലത്ത് വലിയൊരു പ്രതിസന്ധി തേടി എത്തിയിരുന്നെങ്കിലും അതിനെല്ലാം മറികടന്നിരുന്നു. വിവാഹ ശേഷം കാവ്യ അഭിനയം നിർത്തി വീട്ടുകാര്യങ്ങളിൽ ശ്രദ്ധിക്കുകയായിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മകള്‍ ഏട്ട് മാസം ഗര്‍ഭിണിയാണെന്ന് കാവ്യയുടെ അച്ഛനായിരുന്നു ആദ്യം വെളിപ്പെടുത്തിയത്. കാവ്യയുടെ പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് വലിയൊരു സര്‍പ്രൈസുമായി ബേബി ഷവര്‍ പാര്‍ട്ടിയും നടത്തിയിരുന്നു. നിറവയറുമായി നില്‍ക്കുന്ന കാവ്യയുടെ ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അതേ സമയം മഹാലക്ഷ്മിയുടെ ഒരു ചിത്രം കിട്ടാന്‍ വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. കുഞ്ഞിന്റെ പേരിടല്‍ ചടങ്ങിനിടെ എന്ന് പറഞ്ഞ് പ്രചരിച്ച ചിത്രത്തില്‍ ദിലീപും കാവ്യയും മാത്രം ഉണ്ടായിരുന്നത് ആരാധകരെ ഏറെ നിരാശപ്പെടുത്തിയിരുന്നു. മുണ്ടും ഷര്‍ട്ടും ധരിച്ച് ദിലീപും കേരള സാരിയില്‍ കാവ്യ തിളങ്ങി നില്‍ക്കുന്ന കാവ്യയുമായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. പ്രസവം കഴിഞ്ഞിട്ടും കാവ്യ അതീവ സുന്ദരിയായിരിക്കുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാൽ അതിലും സുന്ദരിയായിട്ടായിരുന്നു കാവ്യ ദിലീപിനൊപ്പം ക്ഷേത്രത്തിൽ എത്തിയത്. കുഞ്ഞിന്റെ ആദ്യത്തെ പിറന്നാളിനെങ്കിലും ചിത്രങ്ങൾ പുറത്ത് വിടുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്.
https://www.facebook.com/Malayalivartha

























