വിവാഹശേഷം സിനിമയില്‍ നിന്ന് മാറി നിന്നുവെങ്കിലും മറ്റു ജോലികളുമായി ബിസിയിലാണ് മലയാളത്തിന്റെ പഴയകാല നടി രഹ്ന!! താരത്തിന്റെ കുടുംബ ചിത്രങ്ങൾ വൈറൽ

'സമയം' എന്ന ടെലിവിഷന്‍ സീരിയളിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന രഹ്ന നിരവധി മെഗാ സീരിയലുകളില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിട്ടുണ്ട്.കോട്ടയം നവാസിന്റെ നായികയായും രഹ്ന അഭിനയിച്ചിട്ടുണ്ട്.. കൃഷിയും, പ്ലേ സ്കൂളും, ഡിസൈനിംഗുമൊക്കെയായി തിരക്കേറിയ ജീവിതം മുന്നോട്ടു പോകുന്ന രഹ്ന ഒരുകാലത്തെ മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ട മുഖമായിരുന്നു. നിരവധി സിനിമകളില്‍ പ്രമുഖ താരങ്ങളുടെ സഹോദരി വേഷങ്ങളില്‍ തിളങ്ങിയ രഹ്ന ശ്രദ്ധേയമായ ചില ചിത്രങ്ങളില്‍ നായിക വേഷവും അവതരിപ്പിച്ചിട്ടുണ്ട്. കാരുണ്യം' പോലെയുള്ള ക്ലാസ് സിനിമകളില്‍ ജയറാമിന്റെ സഹോദരിയായി വന്നു പ്രേക്ഷകരെ ഇഷ്ടപ്പെടുത്തിയ താരമാണ് രഹ്ന. പ്രശസ്ത മിമിക്രി താരവും നടവുമായ കോട്ടയം നവാസിന്റെ പത്നിയാണ് രഹ്ന. വിവാഹശേഷം സിനിമയില്‍ നിന്ന് മാറി നിന്നുവെങ്കിലും മറ്റു ജോലികളുമായി ബിസിയിലാണ് മലയാളത്തിന്റെ പഴയകാല നടി രഹ്ന.
ആലുവയില്‍ 'ഗ്ലോബല്‍ കിഡ്സ്' എന്ന പേരില്‍ മനോഹരമായ പ്ലേ സ്കൂള്‍ നടത്തിവരുന്ന താരം 'രഹ്നാസ് ഡിസൈനര്‍& ബ്രൈഡല്‍ സ്റ്റുഡിയോ' എന്ന പേരില്‍ മറ്റൊരു സ്ഥാപനവും ഇവിടെ നടത്തി വരുന്നു. രണ്ടു സ്ഥാപനങ്ങളും ഒറ്റനില ബില്‍ഡിംഗലാണ് പ്രവര്‍ത്തിക്കുന്നത്. സ്റ്റേജ് പ്രോഗ്രാമുകളുടെയും സിനിമകളുടെയും തിരക്കില്‍ നിന്നും ഇടവേള കിട്ടുന്ന അവസരങ്ങളില്‍ കോട്ടയം നവാസും തന്റെ പ്രിയപത്നിക്കൊപ്പം ഇവിടെ സജീവ സാന്നിധ്യമാകാറുണ്ട്.
https://www.facebook.com/Malayalivartha

























