കടലില്‍ ചാവാന്‍ വരെ തയ്യാറായിട്ട് വന്ന ആളാണ് വിനായകന്‍; വെളിപ്പെടുത്തലുമായി കമൽ

കമൽ സംവിധാനം ചെയ്ത് 2019ൽ പ്രദർശനത്തിനെത്തുവാൻ പോകുന്ന ഒരു മലയാളഭാഷ ചലച്ചിത്രമാണ് പ്രണയമീനുകളുടെ കടൽ. ഡാനി പ്രൊഡക്ഷൻസിൻറ്റെ ബാനറിൽ ജോണി വട്ടക്കുഴി, ദീപക് ജോൺ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ വിനായകനാണ് പ്രധാന കഥാപത്രത്തെ കൈകാര്യം ചെയ്യുന്നത്. ഇപ്പോഴിതാ കടലിലെ കൊമ്പൻ സ്രാവുകളെ വേട്ടയാടി പിടിക്കുന്ന പരുക്കന്‍ കഥാപാത്രമായി ഏറെ വെല്ലുവിളികളെ അതിജീവിച്ചാണ് വിനായകന്‍ ചിത്രത്തില്‍ അഭിനയിച്ചതെന്ന് പറയുകയാണ് കമല്‍.
വിനയന്റെ വാക്കുകൾ ഇങ്ങനെ...
സെറ്റില്‍ ഭയങ്കര കോപ്പറേറ്റീവ് ആയിരുന്നു വിനായകന്‍. ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. എന്തുചെയ്യാനും തയ്യാറായിരുന്നു. ഞാന്‍ ആദ്യം കഥ പറഞ്ഞപ്പോള്‍ തന്നെ വിനായകന്‍ എന്നോടു പറഞ്ഞത്, സാറെ എനിക്ക് നീന്താനൊന്നും അറിയില്ല പക്ഷേ ഈ കഥാപാത്രമാകുമ്പോൾ ഞാന്‍ കടലില്‍ എന്തും ചെയ്യും. സാര്‍ എന്നോട് എന്തു പറഞ്ഞാലും ഞാന്‍ കടലില്‍ ഇറങ്ങി ചാടേ ചാവേ എന്തുവേണേലും ചെയ്യും. കടലില്‍ ചാവാന്‍ വരെ തയ്യാറായിട്ട് വന്ന ആളാണ് അയാള്‍. ആ ഒരു സ്‌പിരിറ്റ് പുള്ളിക്കുണ്ടായിരുന്നു.
പഠിച്ച് കഷ്‌ടപ്പെട്ടാണ് അയാള്‍ ചെയ്‌തത്. നന്താന്‍ അറിഞ്ഞാല്‍ പോരാ, പലപ്പോഴും ഷോട്ട് കടലിന്റെ അടിയിലാണ്. മാസ്‌ക് വയ്‌ക്കാന്‍ പോലും ട്രെയിനിംഗ് ആവശ്യമാണ്. അതുകഴിഞ്ഞ് ടേക്ക് സമയത്ത് മാസ്‌ക് മാറ്റി ബ്രെഡ്‌ത്ത് പിടിച്ചിട്ടാണ് അഭിനയിക്കുന്നത്. എത്രനേരം ബ്രെഡ്‌ത്ത് പിടിക്കാന്‍ പറ്റുമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അത് ചലഞ്ചാണ്. ഒന്നരമിനിട്ടൊക്കെ ബ്രെഡ്‌ത്ത് കണ്‍ട്രോള്‍ ചെയ്‌ത് പിടിച്ചിട്ടാണ് സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. ശ്വാസം കിട്ടാത്ത അവസ്ഥയില്‍ മാസ്‌ക് തിരിച്ചുവയ്‌ക്കാന്‍ അടയാളം കാണിക്കാം. എന്നാല്‍ മാസ്‌ക് തിരിച്ചു വയ്ക്കുമ്പോൾ കറക്‌ട് അല്ലായെന്നുണ്ടെങ്കില്‍ ജീവന്‍ വരെ നഷ്‌ടമാകും'. ഒരു സ്വകാര്യ ചാനലിന് നൽകിയ ഇന്റർവ്യൂവിലാണ് കമലിന്റെ തുറന്നുപറച്ചിൽ.
https://www.facebook.com/Malayalivartha

























