ഏഴാം മാസത്തിലെ ചടങ്ങുകള്‍ കഴിഞ്ഞു... മധുരം കഴിപ്പും പൊങ്കാലയൊക്കെയായി ആഘോഷമാക്കി താരദമ്പതികൾ; വൈറലായ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ...

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അമ്ബിളിയും ആദിത്യനും. വിശേഷങ്ങള്‍ പങ്കുവെച്ച് ഇവര്‍ ഇടയ്ക്കിടയ്ക്ക് എത്താറുണ്ട്. വിവാഹം കഴിഞ്ഞ് അധികനാള്‍ കഴിയുന്നതിനിടയിലായിരുന്നു കുഞ്ഞതിഥി എത്തുന്ന സന്തോഷം പങ്കുവെച്ച് താരങ്ങൾ രംഗത്തെത്തിയത്. അപ്പൂസിന് കൂട്ടായി അടുത്തയാള്‍ എത്തുകയാണെന്നായിരുന്നു ഇരുവരും പറഞ്ഞത്.
അഭിനയ രംഗത്തുനിന്നും താല്‍ക്കാലികമായി ഇടവേള എടുക്കുകയാണെന്നും ഡോക്ടര്‍ പരിപൂര്‍ണ്ണ വിശ്രമം നിര്‍ദേശിച്ചതിനാലാണ് ഇങ്ങനെ ചെയ്യുന്നതെന്നും അമ്ബിളി ദേവി വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ഏഴാം മാസത്തിലെ ചടങ്ങുകള്‍ കഴിഞ്ഞുവെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് ആദിത്യന്‍ ജയന്‍.
https://www.facebook.com/Malayalivartha

























