മമ്മിയുടെ മോന്‍ വിളിച്ചിട്ട് കല്യാണം കഴിക്കണമെന്ന് പറഞ്ഞു; മകനെക്കുറിച്ച് മമ്മിയുടെ അഭിപ്രായം എന്താ? ഒരൊറ്റ ചോദ്യത്തിൽ മാറിമറിഞ്ഞ ബന്ധം- പ്രണയത്തെക്കുറിച്ചും, വിവാഹത്തെക്കുറിച്ചും മനസ് തുറന്ന് സ്റ്റെഫിയും, ലിയോണും

സ്റ്റെഫിയുമായി പ്രണയത്തിലായി ആ ബന്ധം വിവാഹത്തിലേക്ക് എത്തിയതിനെക്കുറിച്ച് മനസ് തുറന്ന് സംവിധായകനായ ലിയോണ്‍ ലിയോണ്‍ കെ തോമസ് ആനീസ് കിച്ചണിലേക്ക് അതിഥികളായി എത്തിയതിന് ശേഷമായിരുന്നു ഇരുവരും ഇതേക്കുറിച്ച് തുറന്നുപറഞ്ഞത്.
ഇരുവരുടെയും വാക്കുകൾ ഇങ്ങനെ...
സംവിധാനം പഠിക്കണമെന്ന മോഹത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ അപ്പന്‍ ലിയോണിന്റെ ഒപ്പം നിന്ന് പഠിച്ചോളാനായിരുന്നു പറഞ്ഞത്. കോളേജ് പഠനത്തിനിടയില്‍ ഇതും കൂടി നടക്കില്ലെന്ന് മനസ്സിലായതോടെ അത് നിര്‍ത്തുകയായിരുന്നു. പിന്നീടൊരിക്കല്‍ പള്ളിയില്‍ വെച്ചാണ് താന്‍ സ്റ്റെഫിയെ കണ്ടത്. അതിന് ശേഷം താന്‍ വീട്ടിലെ ഫോണില്‍ വിളിച്ച് കുട്ടി ആരെയെങ്കിലും പ്രണയിക്കുന്നുണ്ടോയെന്ന് ചോദിക്കുകയായിരുന്നു. ഇല്ലെന്നുണ്ടെങ്കില്‍ വിവാഹം കഴിക്കാമായിരുന്നു. ഇത് കേട്ടതും മേലാല്‍ ഇങ്ങനെയുള്ള കാര്യം പറയാന്‍ വിളിക്കരുതെന്നായിരുന്നു സ്റ്റെഫി പറഞ്ഞത്. ഫോണ്‍ കട്ടാക്കുകയും ചെയ്തിരുന്നു.
താല്‍പര്യമില്ലെന്ന് കേട്ടതോടെ അത് വിട്ടു. ഇത് കഴിഞ്ഞ് 6 മാസത്തിന് ശേഷം സ്‌റ്റെഫി തന്നെ വിളിക്കുകയായിരുന്നു. ലിയോ ചേട്ടാ, അന്ന് പറഞ്ഞ കാര്യം, അതേത്, എന്നായിരുന്നു തന്റെ ചോദ്യം. വര്‍ക്കുകളുമൊക്കെയായി തിരക്കിലായതിനാല്‍ ഏതാണ് കാര്യമെന്ന് ആദ്യം മനസ്സിലായിരുന്നില്ല. പിന്നീട് സ്റ്റെഫി തന്നെ പറഞ്ഞപ്പോഴാണ് വിവാഹത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് മനസ്സിലായത്. 6 മാസം അവള്‍ തന്നെ പഠിക്കുകയായിരുന്നു. എനിക്കും കുഴപ്പമില്ല, ഞാനും ചിന്തിച്ചു, പള്ളിയില്‍ പോയി പ്രാര്‍ത്ഥിച്ചു, അപ്പോള്‍ ഇത് കുഴപ്പമില്ലെന്ന് തോന്നി. താനും കല്യാണം കഴിച്ചിട്ടില്ല. ഇയാളെ വിവാഹം ചെയ്യാമെന്ന് തോന്നി ഇതായിരുന്നു സ്‌റ്റെഫി പറഞ്ഞത്. എംജി റോഡില്‍ താന്‍ നില്‍ക്കുന്നതിനിടയിലായിരുന്നു ഈ വിളി. വൈകിട്ട് വീട്ടിലേക്കെത്തിയപ്പോഴായിരുന്നു അടുത്ത ട്വിസ്റ്റ്.
വീട്ടിലേക്കെത്തിയപ്പോള്‍ മമ്മി ഇവളുടെ കാര്യത്തെക്കുറിച്ചായിരുന്നു പറഞ്ഞത്. ഒരു കുട്ടി വിളിച്ചായിരുന്നല്ലോ, ഇടയ്ക്കിടയ്ക്ക് ഇവള്‍ വീട്ടിലേക്ക് വിളിക്കാറുണ്ടായിരുന്നു. മമ്മിയുടെ മോന്‍ വിളിച്ചിട്ട് കല്യാണം കഴിക്കണമെന്ന് പറഞ്ഞു, മകനെക്കുറിച്ച് മമ്മിയുടെ അഭിപ്രായം എന്താണെന്നും അവള്‍ ചോദിച്ചിരുന്നു. 10 മിനിറ്റ് അമ്മ നിശബ്ദയാവുകയായിരുന്നു. ഇവള്‍ വരുന്നതിന് മുന്‍പ് തന്നെ വീട്ടുകാരെ പഠിക്കുകയായിരുന്നു.
ഈ സംഭവം കഴിഞ്ഞ് 6 വര്‍ഷത്തിന് ശേഷമാണ് തങ്ങള്‍ വിവാഹിതരായത്. തനിക്കൊരു പെങ്ങളുണ്ടായിരുന്നു. അവളുടേത് കഴിഞ്ഞിട്ട് മതിയെന്നായിരുന്നു തീരുമാനിച്ചത്. ഒരു സിനിമ റിലീസ് ചെയ്തിട്ടേ പെണ്ണ് കെട്ടുള്ളൂവെന്ന ആഗ്രഹവുമുണ്ടായിരുന്നു. ജനുവരിയില്‍ സിനിമ റിലീസ് ചെയ്തു. മാര്‍ച്ചില്‍ വിവാഹവും കഴിഞ്ഞുവെന്നും ലിയോണ്‍ പറയുന്നു.
https://www.facebook.com/Malayalivartha

























