തിരുവനന്തപുരത്ത് വെച്ചാണ് അര്‍പ്പിതയെ പരിചയപ്പെട്ടത്... കോഴ്‌സ് പാതിവഴിയില്‍ ഉപേക്ഷിച്ച് ചെന്നൈയിലേക്ക് തിരിച്ചുവന്നതിന് ശേഷമാണ് പ്രണയം തുടങ്ങിയത്!! ആദ്യമായി തന്റെ പ്രണയത്തെക്കുറിച്ച് മനസ് തുറന്ന് ധ്യാന്‍ ശ്രീനിവാസന്

തന്റെ പ്രണയകഥയെക്കുറിച്ച് മനസ് തുറക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. തിരുവനന്തപുരത്ത് വെച്ചാണ് അര്‍പ്പിതയെ പരിചയപ്പെട്ടത്. ഫ്‌ളാറ്റില്‍ അയല്‍ക്കാരായാണ് താമസിച്ചത്. കോഴ്‌സ് പാതിവഴിയില്‍ ഉപേക്ഷിച്ച് ചെന്നൈയിലേക്ക് തിരിച്ചുവന്നതിന് ശേഷമാണ് പ്രണയം തുടങ്ങിയത്. ഇതിന് ശേഷമാണ് അര്‍പ്പിതയും ചെന്നൈയിലേക്ക് പഠിക്കാനായി എത്തിയത്. തങ്ങളുടെ ബന്ധത്തെക്കുറിച്ച് അച്ഛനും അമ്മയ്ക്കുമൊക്കെ നേരത്തെ തന്നെ അറിയാമായിരുന്നു. ലവ് ആക്ഷനെന്ന സിനിമയുടെ വര്‍ക്കിലേക്ക് കടക്കുന്നതിനിടയിലായിരുന്നു ഞങ്ങളുടെ വിവാഹം. ഇവിടെ പാലുകാച്ച് അവിടെ താലികെട്ട് എന്ന തരത്തിലായിരുന്നു 2 വര്‍ഷം കടന്നുപോയത്. സിനിമയുടെ ചിത്രീകരണം തുടങ്ങിയതിന് പിന്നാലെയായാണ് മകള്‍ ജനിച്ചത്. ആരാധ്യ സൂസന്‍ ധ്യാന്‍ എന്നാണ് മകള്‍ക്ക് പേര് നല്‍കിയത്. നാല് മാസമായി മകള്‍ക്കെന്നും ധ്യാന്‍ പറയുന്നു. എന്നാൽ തന്റെ സിനിമ ജീവിതത്തിൽ നായകന്റയെ വേഷം മാത്രമല്ല സംവിധായകന്റെ വേഷവും തന്റയെ കയ്യില്‍ ഭദ്ര്യമാണെന്ന് തെളിയിച്ചിരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. താരം സംവിധാനം ചെയ്‌ത ലവ് ആക്ഷന്‍ ഡ്രാമ മികച്ച പ്രതികരണവുമായി ഇപ്പോഴും തിയ്യറ്ററുകളില്‍ മുന്നേറുകയാണ്.
https://www.facebook.com/Malayalivartha

























