അര്‍ധനഗ്നയായ നായികയെ ആലിംഗനം ചെയ്ത് നായകൻ!! പോസ്റ്റര്‍ പുറത്തുവിട്ടതിന് പിന്നാലെ സോഷ്യൽമീഡിയയിൽ വൈറലായി 'റൊമാന്റിക് '

യുവതാരങ്ങളായ ആകാശ് പുരി, ക്രിതിക ശര്‍മ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന തെലുങ്കു ചിത്രമാണ് റൊമാന്റിക്. ഇപ്പോഴിതാ സിനിമയുടെ പുതിയ പോസ്റ്റർ പുറത്ത് വിട്ടതോടെ അര്‍ധനഗ്നയായ നായികയെ നായകന്‍ ആലിംഗനം ചെയ്യുന്നതിലൂടെ വിവാദത്തില്‍ ആയിരിക്കുകയാണ് റൊമാന്റിക്. അനില്‍ പദൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ സംവിധായകന്‍ രാംഗോപാല്‍ വര്‍മ പങ്കുവച്ചതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. പോസ്റ്റര്‍ പുറത്തുവിട്ടതിന് പിന്നാലെ അനുകൂലിച്ചും വിമര്‍ശനമുന്നയിച്ചുമുള്ള കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്. എന്നാൽ അര്‍ധനഗ്നയായ നായികയെ നായകന്‍ ആലിംഗനം ചെയ്യുന്ന ദൃശ്യമുള്ള പോസ്റ്ററിനൊപ്പം ചിത്രത്തിലെ ഒരു ഗാനരംഗം താന്‍ കാണാനിടയായെന്നും ഇതിലും മികച്ച ഒരു റൊമാന്റിക് പാട്ട് താന്‍ കണ്ടിട്ടില്ലെന്നും രാം ഗോപാല്‍ വര്‍മ്മ കുറിച്ചു.
https://www.facebook.com/Malayalivartha

























