സ്ഫടികം ജോര്‍ജ്ജേട്ടന്‍ സുഖമില്ലാതെ കിടന്നപ്പോള്‍ ഞാന്‍ അദ്ദേഹത്തെ വിളിച്ചു... അന്ന് ഉമ്മന്‍ ചാണ്ടി സാറായിരുന്നു മുഖ്യമന്ത്രി; സുരേഷേട്ടന്‍ കാരണമാണ് സ്ഫടികം ജോര്‍ജ്ജേട്ടന്‍ ഇന്ന് ആരോഗ്യത്തോടെയും, സന്തോഷത്തോടെയും ഇരിക്കുന്നത്; സുരേഷ് ഗോപിയുടെ നല്ല മനസിനെകുറിച്ച് ടിനി ടോം

സുരേഷ് ഗോപിയുടെ നല്ല മനസിനെ ചുണ്ടികാണിക്കുകയാണ് ടിനി ടോം. ഒരു ചാനലിൽ സംസാരിക്കാവെയാണ് താരം വെളിപ്പെടുത്തൽ നടത്തുന്നത്. താരം പറയുന്നതിങ്ങനെയാണ് 'എനിക്ക് എല്ലാ നടന്മാരിലും ഏറ്റവും ഇഷ്ടം സുരേഷ് ഗോപിയാണ്. എന്നോട് വളരെ സ്നേഹപൂര്‍വമാണ് എല്ലായ്പ്പോഴും സുരേഷേട്ടന്‍ പെരുമാറിയിട്ടുള്ളത്. മിക്കവരും നല്ല മനസ്സിന്‍റെ ഉടമകളാണെങ്കിലും ഇദ്ദേഹം വേറെ ഒരു ലെവലാണ്. പെഴ്സണലായി നമ്മുടെ കാര്യങ്ങളിലേക്ക് കൂടുതല്‍ ക്ഷേമാന്വേഷണം നടത്തും. അതിനായി പ്രവര്‍ത്തിക്കും. ഞാന്‍ ഒരു കാര്യത്തിനായി അദ്ദേഹത്തെ സമീപിച്ചപ്പോള്‍ എനിക്ക് കൃത്യമായി അത് ചെയ്തു തന്നു. സ്ഫടികം ജോര്‍ജ്ജേട്ടന്‍ സുഖമില്ലാതെ കിടന്നപ്പോള്‍ ഞാന്‍ അദ്ദേഹത്തെ വിളിച്ചു. അന്ന് ഉമ്മന്‍ ചാണ്ടി സാറായിരുന്നു മുഖ്യമന്ത്രി. സുരേഷേട്ടന്‍ കാരണമാണ് സ്ഫടികം ജോര്‍ജ്ജേട്ടന്‍ ഇന്ന് ആരോഗ്യത്തോടെയും, സന്തോഷത്തോടെയും ഇരിക്കുന്നത്. അതിന്റെ എല്ലാം പ്രോസീജിയറും വേഗത്തിലാക്കിയത് സുരേഷേട്ടാനാണ്. ഓര്‍ഗന്‍ ട്രാന്‍സ്ഫ്ലേഷന്‍ ഡോണെഷനോക്കെ ഒരുപാടു നിയമവശങ്ങളുണ്ട്. അത് വേഗത്തില്‍ ചെയതത് സുരേഷേട്ടനാണ്. മറ്റുള്ളവര്‍ ഒന്നും ചെയ്തില്ല എന്നല്ല, പക്ഷെ സുരേഷേട്ടനാണ് അതിനു മുന്‍കൈ എടുത്തത്. ആ അനുഭവം എനിക്ക് ഈ ജീവിതത്തിൽ മറക്കാനാകില്ല.
https://www.facebook.com/Malayalivartha

























