നേരത്തെ നിരവധി സ്ത്രീകളുമായി ബന്ധപ്പെടുത്തി തന്റെ പേര് വലിച്ചിഴയ്ക്കപ്പെട്ടിരുന്നു; അവസാനമായാണ് ബിന്ദുവെന്ന പേര് വന്നത്- ആദ്യ ഭർത്താവ് മരിച്ച് അഞ്ച് വർഷങ്ങൾക്ക് ശേഷം ബിന്ദുപണിക്കർ സായികുമാറിന്റെ ഭാര്യയായെത്തി- പതിനൊന്ന് വർഷങ്ങൾക്ക് ശേഷം സായികുമാർ വെളിപ്പെടുത്തുന്നു ഇപ്പോള്‍ എന്റെ ജീവിതത്തില്‍ എല്ലാം ബിന്ദുവാണ്...

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് സായ്കുമാറും ബിന്ദു പണിക്കറും. ഇവര്‍ ഇരുവരും സോഷ്യല്‍ മീഡിയയില്‍ സജീവമല്ലെങ്കിലും ഇവരുടെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മകൾ കല്യാണി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കുന്ന വിശേഷങ്ങളിലൂടെയാണ്. ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന താരങ്ങള്‍ ഇപ്പോള്‍ സെലക്റ്റീവായിരിക്കുകയാണ്. ഓടി നടന്ന് അഭിനയിക്കുന്നതിന് പകരം അഭിനയപ്രാധാന്യമുള്ള ചിത്രങ്ങള്‍ മാത്രമേ ഇരുവരും ചെയ്യുന്നുള്ളൂ. അടുത്ത കാലത്ത് ചെയ്ത സിനിമകള്‍ കണ്ടാല്‍ ഇക്കാര്യത്തെക്കുറിച്ച് വ്യക്തമായി മനസ്സിലാവും.
ഇപ്പോഴിതാ പതിനൊന്ന് വർഷങ്ങൾക്ക് ശേഷം ഒരു മാധ്യമത്തിന് അഭിമുഖം നൽകിയിരിക്കുകയാണ് സായികുമാർ. നേരത്തെ നിരവധി സ്ത്രീകളുമായി ബന്ധപ്പെടുത്തി തന്റെ പേര് വലിച്ചിഴയ്ക്കപ്പെട്ടിരുന്നു. അവസാനമായാണ് ബിന്ദുവെന്ന പേര് വന്നത്. ആ സമയത്ത് ബിന്ദുവുമായി അത്ര അടുപ്പമില്ലായിരുന്നു. ഇപ്പോള്‍ ജീവിതത്തില്‍ എല്ലാം ബിന്ദുവാണെന്നാണ് താരം അഭിമുഖത്തിനിടെ പറഞ്ഞത്. സന്തോഷകരമായ കുടുംബ ജീവിതം നയിച്ച് വരികയാണ് ഇപ്പോൾ ഇരുവരും.
അരുന്ധതിയുടെ അച്ഛന്‍ 2003ലാണ് മരിക്കുന്നത്. പ്രസന്നകുമാരിയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയതിന് ശേഷമാണ് സായ്കുമാറിന്റെ ജീവിതത്തിലേക്ക് 2009ൽ ബിന്ദു പണിക്കരെത്തിയത്. ശോഭ മോഹന്‍ ഉള്‍പ്പടെ ഏഴ് സഹോദരിമാരുടെ ഒരേയൊരു സഹോദരനാണ് സായ് കുമാര്‍. വിവാഹ മോചനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഇടക്കാലത്ത് വ്യാപകമായി പ്രചരിച്ചിരുന്നു. ബിന്ദു പണിക്കരുമായി പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകളും പ്രചരിച്ചിരുന്നു. വ്യക്തി ജീവിതത്തിലെ പ്രതിസന്ധികള്‍ ഇരുവരും അന്യോന്യം ശക്തമായ പിന്തുണയായിരുന്നു നല്‍കിയത്.
https://www.facebook.com/Malayalivartha

























