എനിക്ക് ദൃഢനിശ്ചയമുണ്ടായതിനാല്‍ അതില്‍ നിന്ന് എന്നെ തടയാനാകില്ലായിരുന്നു... കുഞ്ഞിനെയും ഒക്കത്തുവെച്ച് കൊടുമുടി കീഴടക്കാന്‍ സമീറ റെഡ്ഡി; വൈറലായ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ...

വലിയൊരു യാത്രയെ കുറിച്ചാണ് സമീറ റെഡ്ഡിക്ക് പറയാനുള്ളത്. വലിയൊരു കൊടുമുടിയിലേക്കുള്ള യാത്ര കര്‍ണ്ണാടകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ മുല്ലായനഗരിയിലേക്കാണ് സമീറ റെഡ്ഡി യാത്ര ചെയ്തത്. മകള്‍ നൈറയെയും ഒക്കത്തുവെച്ചായിരുന്നു യാത്ര. 6300ഓളം അടി ഉയരത്തിലുള്ളതാണ് മുല്ലായനഗരി കൊടുമുടി. എന്റെ യാത്രവിവരണങ്ങളില്‍ പുതിയ അമ്മമാര്‍ പ്രചോദിതരാകാറുണ്ടെന്ന് എന്ന് നിരവധി സന്ദേശങ്ങള്‍ എനിക്ക് ലഭിക്കാറുണ്ട്. എന്റെ യാത്രവിവരണങ്ങള്‍ക്ക് അങ്ങനെ പോസിറ്റീവായ പ്രതികരണങ്ങള്‍ ലഭിക്കുന്നതില്‍ ഞാന്‍ വളരെ ആവേശത്തിലാണ്. കുഞ്ഞിനെയും കൊണ്ട് യാത്രപോയത് വലിയ അനുഭവമായിരുന്നു. എനിക്ക് ദൃഢനിശ്ചയമുണ്ടായതിനാല്‍ അതില്‍ നിന്ന് എന്നെ തടയാനാകില്ലായിരുന്നു- സമീറ റെഡ്ഡി പറയുന്നു. മുല്ലായനഗരിയില്‍ നിന്നുള്ള വീഡിയോയും സമീറ റെഡ്ഡി ഷെയര്‍ ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha

























