ഇനി സിനിമയിലേയ്ക്ക് ഒരു മടങ്ങിവരവുണ്ടാകില്ല; കാരണം വെളിപ്പെടുത്തി വസുന്ദര ദാസ്

മോഹൻലാൽ രഞ്ജിത്ത് കൂട്ട്ക്കെട്ടിൽ 2001 ൽ പുറത്തിറങ്ങിയ രാവണപ്രഭു എന്ന ചിത്രത്തിൽനായികയായെത്തിയത് തെന്നിന്ത്യൻ താര സുന്ദരി വസുന്ദര ദാസ് ആയിരുന്നു. മലയാളി പ്രേക്ഷകർക്ക് ഒരു പുതിയമുഖമായിരുന്നു. രാവണപ്രഭു എന്ന ചിത്രത്തിലെ ജാനകി എന്ന കഥാപാത്രം താരത്തിന് മികച്ച ഹൈക്കായിരുന്നു മോളിവുഡിൽ നൽകിയത്. ഒരു കാലത്ത് തെന്നിന്ത്യയിലെ തിരക്കുള്ള അഭിനേത്രിയായിരുന്ന പ്രശസ്ത ഗായിക കൂടിയായ താരം. ഇപ്പോഴിതാ, ഒരു അഭിമുഖത്തിൽ, അഭിനയരംഗം വിടാനുണ്ടായ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് നടി.
വളരെ അപ്രതീക്ഷിതമായി സിനിമയിൽ എത്തിയ ആളാണ് താൻ. ഗായികയായിട്ടാണ് ആദ്യം സിനിമ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് കമൽഹാസൻ സംവിധാനം ചെയ്ത ഹോ റാം ചിത്രത്തിലൂടെ ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. ഈ ചിത്രത്തിൽ അഭിനയിക്കാൻ കാരണം സംഗീതമാണെന്ന് താരം കൂട്ടിച്ചേർത്തു. കമല്‍ഹാസന്‍ സാര്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നതായിരുന്നു ഹേ റാമിലേക്ക് എന്നെ ആകര്‍ഷിച്ച പ്രധാനഘടകം.
ഈ ചിത്രം തനിയ്ക്ക് പുതിയ അനുഭമായിരുന്നു. ബെംഗളൂരു പോലെയൊരു മെട്രോ നഗരത്തിലാണ് ഞാൻ ജനിച്ചത്. ചിത്രത്തിൽ മല്ലിപ്പൂ ചൂടി സാരിയുടുത്ത് നടക്കുന്ന കഥാപാത്രമായിരുന്നു തന്റേത്. ബെംഗളൂരു പോലെയുളള മെട്രോ സിറ്റിയിൽ ജീവിച്ച തനിയ്ക്ക് അതൊരു പുതിയ അനുഭവമായിരുന്നു. ഈ ചിത്രത്തിൽ വേഷമിട്ടതോടെ ആളുകൾ തന്നെ ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു. മറ്റൊരു പ്രത്യേകത ചിത്രത്തിലെ ഗാനങ്ങളായിരുന്നു. മനോഹരമായ ഒരുപാട് ഗാനങ്ങൾ ചിത്രത്തിലുണടായിരുന്നു.
ഹോം റാമിന് ശേഷം പിന്നീട് രണ്ട് ചിത്രങ്ങളിൽ കൂടി വേഷമിട്ടിരുന്നു. അതിനു ശേഷമാണ് മലയാളത്തിലേയ്ക്ക് ക്ഷണം ലഭിക്കുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രമായ രാവണപ്രഭുവിൽ നായികയായി. ചിത്രത്തിന്റെ സെറ്റിൽ എത്തിയപ്പോൾ ആദ്യം അഭിനയിച്ചത് പൊട്ടകുത്തെടി എന്ന ഗാനമായിരുന്നു. അഞ്ച് ദിവസത്തോളമാണ് തുടർച്ചയായി ഈ ഗാനത്തിന് വേണ്ടി ഓടിയത്. ഏറെ കംഫർട്ടബിളായി അഭിനയിച്ച ചിത്രമായിരുന്നു രാവണപ്രഭു. പൊട്ടുകുത്തെടി പുടവചുറ്റെടി എന്ന ഗാനത്തിൽ ത്രീഫോർത്തും തൊപ്പിയുമായിരുന്നു തന്റെ വേഷം.
മമ്മൂട്ടിയ്ക്കൊപ്പമുള്ള വജ്രമാണ് ഏറ്റവും അവസാനം അഭിനയിച്ച മലയാള ചിത്രം. ഇതിനു ശേഷം കുറച്ചു ചിത്രങ്ങളിലും വേഷമിട്ടിരുന്നു. പിന്നീട് സംഗീതത്തിലേയ്ക്ക് കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാൻ വേണ്ടി സിനിമ മേഖലയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു.അഭിനയം നല്‍കിയ പ്രശസ്തി എന്നെ സംഗീത രംഗത്തും ഏറെ സഹായിച്ചിട്ടുണ്ട്. എന്നാൽ വീണ്ടും സിനിമയിലേയ്ക്ക് മടങ്ങി വരുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് താരം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha

























