സിനിമയിലേക്ക് മടങ്ങിവരുന്നതിനെക്കുറിച്ചൊന്നും ഞാന്‍ ചിന്തിച്ചിട്ടില്ല... എന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെല്ലാം അപ്രതീക്ഷിതമായിരുന്നു!! അഭിനയം ഉപേക്ഷിക്കാൻ എനിക്കൊരു കാരണമുണ്ട്; തന്റെ സിനിമ ജീവിതത്തിൽ സംഭവിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞ് നടി വസുന്ധര ദാസ്

തമിഴിലും മലയാളത്തിലും ഉള്‍പ്പടെ നിരവധി ചിത്രങ്ങള്‍ ചെയ്ത മ്പർക്കശക്കാരുടെ ഇഷ്ട നായികയായി മാറിയ നടി വസുന്ധര ദാസ് അഭിനയം ഉപേക്ഷിക്കാൻ തയ്യാറായ കാരണം തുറന്ന് പറയുകയാണ് ഇപ്പോൾ. രാവണ പ്രഭു എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഏറെ പരിചിതയായ നായികയാണ് വസുന്ധര ദാസ്. ഗായികയായി സിനിമാ മേഖലയിലേയ്ക്ക് എത്തിയ വസുന്ധര കമല്‍ഹാസന്‍ സംവിധാനം ചെയ്ത ഹേ റാമിലൂടെയാണ് അഭിനയ രംഗത്തേയ്ക്ക് എത്തിയത്. സിനിമയിലേക്ക് മടങ്ങിവരുന്നതിനെക്കുറിച്ചൊന്നും താൻ ചിന്തിച്ചിട്ടില്ലെന്നും ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെല്ലാം അപ്രതീക്ഷിതമായിരുന്നു' വസുന്ധര പറയുകയാണ്. കമല്‍ഹാസന്‍ സാര്‍ സംവിധാനം ചെയ്യുന്ന ചിത്രം അതായിരുന്നു ഹേ റാമിലേക്ക് എന്നെ ആകര്‍ഷിച്ച പ്രധാനഘടകം. നല്ല പാട്ടുകളുള്ള ഒരു സിനിമയായിരുന്നു. ആ ചിത്രത്തില്‍ വേഷമിട്ടതോടെ ആളുകള്‍ എന്നെ തിരിച്ചറിയാന്‍ തുടങ്ങി.
അതോടെ സംഗീതരംഗത്തും പ്രശസ്തി നേടുവാന്‍ കഴിഞ്ഞു. മല്ലിപ്പൂ ചൂടി എല്ലായ്‌പ്പോഴും സാരി ചുറ്റി നടക്കുന്ന കഥാപാത്രമായിരുന്നു എന്റേത്. ബെംഗളൂരുപോലൊരു മെട്രോ നഗരത്തില്‍ വളര്‍ന്ന എന്നെ സംബന്ധിച്ച് എനിക്ക് അതൊരു പുതിയ അനുഭവമായിരുന്നു.' രാവണപ്രഭുവിലേക്ക് രഞ്ജിത്ത് വിളിച്ചപ്പോള്‍ നിരസിക്കാന്‍ തോന്നിയില്ലെന്നു പറഞ്ഞ താരം ഷൂട്ടിംഗ് ആദ്യ ദിവസങ്ങളില്‍ തുടര്‍ച്ചയായി ഓടുക എന്നതായിരുന്നു തന്റെ ജോലിയെന്നും പറഞ്ഞു. ' ഹേ റാമിന് ശേഷം ഞാന്‍ രണ്ടു സിനിമകളില്‍ കൂടി വേഷമിട്ടു. അങ്ങനെയിരിക്കെയാണ് എനിക്ക് മലയാളത്തിലേക്ക് ക്ഷണം വരുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികാവേഷം. എനിക്ക് നിരസിക്കാന്‍ തോന്നിയില്ല.
രാവണപ്രഭുവിന്റെ സെറ്റിലെത്തിയപ്പോള്‍ ആദ്യം അഭിനയിച്ചത് പൊട്ടുകുത്തെടീ പുടവചുറ്റടി എന്ന പാട്ടിലായിരുന്നു. അഞ്ച് ദിവസത്തോളം തുടര്‍ച്ചയായി ഓടുകയായിരുന്നു എന്റെ ജോലി. ത്രീ ഫോര്‍ത്തും തൊപ്പിയുമായിരുന്നു എന്റെ വേഷം. ഞാന്‍ പൂര്‍ണമായും കംഫര്‍ട്ടബിളായി അഭിനയിച്ച ചിത്രമായിരുന്നു അത്.' മമ്മൂട്ടിക്കൊപ്പം വജ്രം എന്ന സിനിമ പിന്നീട് ഞാന്‍ ചെയ്തു. അതിനുശേഷം കുറച്ച് സിനിമകളില്‍ വേഷമിട്ട ഞാന്‍ അഭിനയരംഗത്ത് നിന്ന് മാറി നിന്നു. സംഗീതത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനാണ് ഞാന്‍ അങ്ങനെ ചെയ്തത്. അഭിനയം നല്‍കിയ പ്രശസ്തി എന്നെ സംഗീത രംഗത്തും ഏറെ സഹായിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























