റാണയ്ക്ക് ഇതെന്താ പറ്റിയെ? ഏറെ ക്ഷീണതനായ രൂപം കണ്ട് അമ്പരന്ന് ആരാധകർ; റാണയ്ക്ക് കടുത്ത വൃക്ക രോഗമോ? ആരാധകരുടെ ചോദ്യത്തിന് മുന്നിൽ താരത്തിന്റെ കിടിലൻ മറുപടി; ഏറ്റെടുത്ത് സോഷ്യൽമീഡിയ...

ബാഹുബലി എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് റാണദഗ്ഗുബട്ടി. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ റാണ പോസ്റ്റ് ചെയ്ത ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. എച്ച്.ഡി.എഫ്.സി ബാങ്കിന്റെ മില്ലേനിയല്‍ കാര്‍ഡ് പ്രൊമോട്ട് ചെയ്യുന്ന ഒരു പോസ്റ്റായിരുന്നു അത്. ഏറെ ക്ഷീണതനായ രൂപത്തിലായിരുന്നു താരത്തിന്റെ ചിത്രം. താരത്തിന്റെ രൂപം കണ്ടതോടെ ആരാധകർക്ക് താരത്തിന്റെ വൃക്കരോഗത്തെ കുറിച്ചായിരുന്നു അറിയേണ്ടിയിരുന്നത്. ഇതിന് കൃത്യമായ ഉത്തരവും താരം നൽകിയതോടെ പ്രചരിച്ച കിംവതന്തികൾ അകലുകയായിരുന്നു. തനിയ്ക്ക് ആരോഗ്യപ്രശ്നമൊന്നുമില്ലെന്നും. ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വളരെ ബോറാണെന്നും താരം കമന്റിൽ പറഞ്ഞു.ശരീരം മെലിഞ്ഞുള്ള പുതിയ ചിത്രത്തിന് വേണ്ടിയുള്ളതാണെന്നാണ് റിപ്പോർട്ട്. ചിത്രത്തിനായി റാണ 10 കിലോ കുറച്ചെന്നാണ് വാർത്തകൾ നേരത്തെ പ്രചരിച്ചിരുന്നു. കഴിഞ്ഞ കുറച്ചുനാളുകളായി സമൂഹമാധ്യമങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു താരം. റാണയുടെ കിഡ്നിയ്ക്ക് അസുഖമാണെന്ന് തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ചികിത്സയ്ക്കായി താരം അമേരിക്കയിലാണെന്നും അമ്മ കിഡ്നിധാനം ചെയ്യുമെന്നുള്ള വാര്‍ത്തക പടര്‍ന്നു പിടിച്ചിരുന്നു. ഇപ്പോഴിത ഇത്തരം വാര്‍ത്തകള്‍ക്ക് തക്ക മറുപടിയാണ് താരം കൊടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha

























