വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഓര്‍മകള്‍ക്ക് ഇന്ന് ഒരാണ്ട്... മറക്കാനാവാത്ത സംഗീതം പോലെ ആ വേദന ഇന്നും മലയാളികളുടെ ഉള്ളിൽ വേദനയായി മാറുന്നു.. ജീവിതത്തിൽ തനിച്ചായി പോയ ലക്ഷ്മിയുടെ കണ്ണുകള്‍ ഇനിയും തോര്‍ന്നിട്ടില്ല... അപകടവും ദുര്‍വിധിയും സമ്മാനിച്ച വേദനകള്‍ കടിച്ചമര്‍ത്തി ലക്ഷ്മി ബാലുവിന്യും കുഞ്ഞിന്റെയും ഓര്‍മകള്‍ നിറഞ്ഞ വീട്ടിൽ...

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 25 ന് പുലര്‍ച്ചെ നാലോടെയാണ് കഴക്കൂട്ടം പള്ളിപ്പുറത്തിനടുത്തു വച്ച് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ മരത്തിലേക്ക് ഇടിച്ചു കയറി അപകടമുണ്ടായത്. ആശുപത്രിയിലെത്തിക്കും മുന്‍പ് തന്നെ ബാലുവിന്റെ മകള്‍ തേജസ്വിനി ബാല മരിച്ചു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാലഭാസ്കറും ഒരാഴ്ചയ്ക്കു ശേഷം ലോകത്തോടു വിടപറഞ്ഞു. കാത്തുകാത്തിരുന്നു കിട്ടിയ മകള്‍ തേജസ്വിനിയുടെ പേരില്‍ തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ വഴിപാട് നടത്തി തിരുവനന്തപുരത്തേക്കു മടങ്ങുന്പോഴായിരുന്നു ബാലുവും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടത്. കാലത്തിന്റെ കവിളിലേക്കിറ്റുവീണ കണ്ണുനീര്‍ത്തുള്ളിയായി, മലയാളിയുടെ ഉള്ള് പൊള്ളിച്ചു മറഞ്ഞ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഓര്‍മകള്‍ക്ക് ഇന്ന് ഒരാണ്ട് തികയുകയാണ്. മറക്കാനാവാത്ത സംഗീതം പോലെ ആ വേദന ഇന്നും മലയാളികളെ അലട്ടിക്കൊണ്ടേയിരിക്കുന്നു. അത്രമേല്‍ ആസ്വാദ്യമായ 'പുഞ്ചിരിക്കുന്ന' ആ സംഗീതം നിലച്ച വാര്‍ത്തയുടെ ഞെട്ടലിലേക്കാണ് കഴിഞ്ഞ വര്‍ഷം ഇതേ ദിനത്തില്‍ നേരം പുലര്‍ന്നത്.
തൃശൂരിലെ ക്ഷേത്രദര്‍ശനത്തിന് ശേഷം അവിടെ തങ്ങാന്‍ തീരുമാനിക്കുകയും ഹോട്ടലില്‍ മുറി ബുക്കു ചെയ്യുകയും ചെയ്തിരുന്ന ബാലഭാസ്കര്‍, രാത്രി തന്നെ തിരുവനന്തപുരത്തേക്കു തിരിച്ചതിലും തുടര്‍ന്നുണ്ടായ അപകടത്തിലും സാന്പത്തിക ഇടപാടുകളിലുമെല്ലാം സംശയം ഉന്നയിച്ച് ബാലഭാസ്കറിന്റെ പിതാവ് കെ.സി ഉണ്ണി രംഗത്തു വന്നതോടെ സംഭവത്തിന് ദുരൂഹതയുടെ മറവീണു. അപകടം നടക്കുന്പോള് വാഹനമോടിച്ചിരുന്നത് ബാലഭാസ്കറാണെന്ന ഡ്രൈവര്‍ അര്‍ജുന്റെ മൊഴി ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കളവാണെന്നു തെളിഞ്ഞതും കേസന്വേഷണം പുരോഗമിക്കുന്നതിനിടെ ബാലഭാസ്കറിന്റെ അടുത്ത സുഹൃത്തുക്കള്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായതുമെല്ലാം ദുരൂഹതകളുടെ ആഴം വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ വിശദമായ അന്വേഷണത്തിനൊടുവില്‍ അമിതവേഗം മൂലമുള്ള സ്വാഭാവിക അപകടമാണു നടന്നത് എന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.
https://www.facebook.com/Malayalivartha

























