അന്ന് അമൃതാനന്ദമയി അമ്മ പറഞ്ഞത് കൊണ്ട് മാത്രമാണ് എനിക്കത് ചെയ്യേണ്ടിവന്നത്... ആരെങ്കിലും ഷാജി കൈലാസിനെ അന്വേഷിച്ച് വന്നാല്‍ ഉത്തരം പറയേണ്ട ഭാര്യയായി എനിക്ക് അവിടെയുണ്ടാവണം... മനസ് തുറന്ന് നടി ആനി

ഒരുകാലത്ത് മലയാളത്തിന്റെ പ്രിയ നടിയായിരുന്നു ആനി. കഴിഞ്ഞ ദിവസം ആനീസ് കിച്ചണ്‍ എപ്പിസോഡില്‍ അതിഥിയ്ക്കൊപ്പം പരസ്പരം വിശേഷങ്ങള്‍ പങ്കുവച്ച സമയത്ത് സിനിമയിലേയ്ക്കുള്ള തിരിച്ചു വരവിനെക്കുറിച്ച് ആനി പറയുന്നുത്. താൻ ഇനി സിനിമയിലേയ്ക്ക് ഇല്ലെന്നായിരുന്നു ആനിയുടെ മറുപടി. 'അമൃതാനന്ദമയി അമ്മ പറഞ്ഞത് കൊണ്ടാണ് ഈ ഷോ ചെയ്യുന്നത്. അല്ലെങ്കില്‍ അതും ചെയ്യില്ലായിരുന്നു. ഷാജി കൈലാസിന്റെ ഭാര്യയായിരിക്കാനാണ് തനിക്ക് താല്‍പര്യം.
മക്കളുടെ വിശേഷം ചോദിച്ച് അവര്‍ക്കൊപ്പമിരിക്കുക, ഭക്ഷണം നല്‍കുക, ഷൂട്ട് കഴിഞ്ഞ് ഏട്ടന്‍ വരുമ്ബോള്‍ നന്നായി സെര്‍വ് ചെയ്യുക. വീട്ടില്‍ ഏട്ടന്റേയും മക്കളുടേയും ഏട്ടന്റെ അച്ഛനുമമ്മയുടേയും കാര്യം നോക്കുക, ഇതൊക്കെയാണ് ഇഷ്ടം. അതുകൊണ്ട് തന്നെയാണ് ഇനി എന്നെ അങ്ങോട്ടേക്ക് നിര്‍ബന്ധിക്കല്ലേയെന്ന് ഏട്ടനോട് പറഞ്ഞത്. ' ആരെങ്കിലും ഷാജി കൈലാസിനെ അന്വേഷിച്ച് വന്നാല്‍ ഉത്തരം പറയേണ്ട ഭാര്യയായി അവിടെയുണ്ടാവണമെന്നും ആനി കൂട്ടിച്ചേര്‍ത്തു. സൂപ്പര്‍ താരങ്ങളുടെ നായികയായി സിനിമയില്‍ തിളങ്ങിയ സമയത്താണ് സംവിധായകന്‍ ഷാജി കൈലാസുമായി പ്രണയത്തില്‍ ആയത്. ആ ബന്ധം വിവാഹത്തില്‍ കലാശിച്ചതോടെ അഭിനയത്തില്‍ നിന്നും ഇടവേള എടുത്ത താരം ടെലിവിഷന്‍ രംഗത്തിലൂടെ തിരിച്ചുവരവ് നടത്തി.
https://www.facebook.com/Malayalivartha

























