കഴിച്ചതില്‍ വെച്ച് ഏറ്റവും സ്വാദുള്ള ബിരിയാണിയാണ് ഞാന്‍ ഇന്ന് കഴിച്ചത്... അതിന് ഇത്രയും സ്വാദ് കൂടാൻ ഒരു കാരണമുണ്ട്; തുറന്ന് പറഞ്ഞ് ബിബിന്‍ ജോര്‍ജ്

കഴിച്ചതില്‍ വെച്ച് ഏറ്റവും സ്വാദുള്ള ബിരിയാണിയാണ് ഞാന്‍ ഇന്ന് കഴിച്ചത്. അതിന് ഇത്രയും സ്വാദ് കൂടാനുള്ള കാരണം, അത് നമ്മുടെ മമ്മൂക്ക സ്വന്തം കൈ കൊണ്ട് വിളമ്ബി തന്നതുകൊണ്ടാണ് … മമ്മുക്കയുടെ എല്ലാ സെറ്റിലും വിളമ്ബുന്ന ബിരിയാണിയെ പറ്റി പണ്ട് മുതല്‍ ഒരുപാട് കേട്ടിട്ടുണ്ട്. ഇന്ന്, അത് കഴിക്കാനുള്ള ഭാഗ്യവും ഉണ്ടായി. ഇവിടെ ദുല്‍ഖറിന്റെ പടത്തിലെ ഡയലോഗ് കടം ഇടുക്കുന്നു 'കഴിക്കുന്ന ആളിന്റെ മനസ്സ് നിറയ്ക്കാന്‍ അതില്‍ കുറച്ച് മൊഹബത്ത് ചേര്‍ത്താല്‍ മതി'. മമ്മൂട്ടി നായകനായി എത്തുന്ന അജയ് വാസുദേവ് ചിത്രമാണ് 'ഷൈലോക്ക്'. ഇപ്പോഴിതാ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ സെറ്റിലെ മുഴുവന്‍ അംഗങ്ങള്‍ക്കും മമ്മൂട്ടി ബിരിയാണി വിളമ്ബിരിക്കുകയാണ്.
ഇതിന്റയെ ചിത്രങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ 'ഷൈലോക്ക്' സിനിമയുടെ ഫേസ്ബുക്ക് പേജില്‍ ഇട്ടെങ്കിലും സിനിമയില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബിബിന്‍ ജോര്‍ജ്മമ്മൂട്ടിവിളമ്ബിയ ബിരിയാണിയെക്കുറിച്ച് കൂടുതല്‍ വാചാലനാരിക്കുകയാണ്. ബിബിന്‍ ജോര്‍ജിന്റയെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ കാര്യം പറയുന്നത്.
https://www.facebook.com/Malayalivartha

























