ടൊവിനോ തോമസിനെ ബൈക്കിൽ ഹൈക്കോടതിയിലെത്തിച്ച് പോലീസ്

നടന്‍ ടൊവിനോ തോമസിനെ ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷിക്കാൻ ബൈക്കില്‍. ഹൈക്കോടതിയില്‍ എത്തിച്ച് സിവില്‍ പോലീസ് ഉദ്യോഗസ്ഥൻ. ഹൈക്കോടതിയില്‍ അഭിഭാഷക അസോസിയേഷന്റെ ചടങ്ങിലാണ് സിവില്‍ പോലീസ് ഓഫീസര്‍ സുനില്‍കുമാര്‍ ബൈക്കിലെത്തിച്ചത്. ചൊവ്വാഴ്ച ഗോശ്രീ പാലത്തിലുണ്ടായ ഗതാഗതക്കുരുക്കിലാണ് ടൊവിനോയുടെ വാഹനം അകപ്പെട്ടത്. ഹൈക്കോടതിയില്‍ അഭിഭാഷക അസോസിയേഷന്റെ ചടങ്ങുകളില്‍ മുഖ്യാതിഥിയായി പോവുകയായിരുന്നു താരം.
വൈകീട്ട് ആറിന് ആയിരുന്നു ചടങ്ങ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ബ്ലോക്കില്‍പ്പെട്ട ടൊവിനോയ്ക്കായി ഹൈക്കോടതി ജഡ്ജിമാരും മറ്റു വിശിഷ്ടാതിഥികളും രണ്ടുമണിക്കൂറാണ് കാത്തിരുന്നത്. ഒടുവില്‍ 'ബ്ലോക്കിലാണ് ഒരു ബൈക്ക് കിട്ടിയാല്‍ വരാമായിരുന്നു…' എന്ന് ടൊവിനോ പോലീസ് മേലധികാരിയെ വിളിച്ചറിയിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം ഹൈക്കോടതിയില്‍ ഡ്യൂട്ടിചെയ്തിരുന്ന പോലീസ് ഓഫീസര്‍ മണ്ണഞ്ചേരി കാവുങ്കല്‍ കിഴക്കേ നെടുമ്പള്ളി വീട്ടില്‍ സുനില്‍കുമാര്‍ ബൈക്കില്‍ ടോവീനോയെ ഹൈക്കോടതിയിലെത്തിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























