രണ്ടാമത്തെ കണ്മണിയെ വരവേൽക്കാനൊരുങ്ങി താരദമ്പതികൾ; നിറവയറുമായി നിൽക്കുന്ന സ്നേഹയുടെ വളക്കാപ്പ് ചിത്രങ്ങൾ വൈറൽ

തമിഴിലെ ശ്രദ്ധേയരായ താര ദമ്പതികളാണ് പ്രസന്നയും സ്‌നേഹയും. . മലയാളത്തിലൂടെ അഭിനയ രംഗത്തെത്തിയ സ്നേഹ മലയാള സിനിമയിലും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് കയ്യടി നേടിയ താരമാണ്. അടുത്തിടെ ബ്രദേഴ്സ് ഡേയിലൂടെ പ്രസന്നയും മലയാളത്തിലേക്കെത്തി. ഇപ്പോഴിതാ, രണ്ടാമത്തെ കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇരുവരും. സ്നേഹയുടെ വളക്കാപ്പ് ചടങ്ങിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.
നിറവയറുമായി നില്‍ക്കുന്ന സ്നേഹയുടെ നിരവധി ചിത്രങ്ങളാണ് ഒപ്പം വൈറലാവുന്നത്. മഞ്ഞനിറമുള്ള സാരിയില്‍ നടി അതീവ സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകരുടെ കമന്റ. സ്നേഹയുടെയും പ്രസന്നയുടെയും അടുത്ത ബന്ധുക്കളും സിനിമയിലെ സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. 2012 ലായിരുന്നു സ്നേഹയുടെയും പ്രസന്നയുടെയും വിവാഹം. 2015 ലാണ് മകന്‍ വിഹാന്‍ ജനിച്ചത്. വിഹാന്‍ ആണ് താരദമ്പതികളുടെ മൂത്തമകന്‍.
https://www.facebook.com/Malayalivartha

























