കാറില്‍ സഞ്ചരിക്കുകയായിരുന്ന അനുപമയെ പിന്തുടര്‍ന്ന് യുവാക്കൾ; നടിയുടെ വീഡിയോ പകർത്താൻ ശ്രമിച്ച യുവാക്കളോട് കൈ കൂപ്പി അപേക്ഷിക്കുന്ന വീഡിയോ പുറത്ത്

പ്രേമം എന്ന ചിത്രത്തിലൂടെ സൌത്ത് ഇന്ത്യ മുഴുവൻ ആരാധകരെ ഉണ്ടാക്കിയ നടിയാണ് അനുപമ പരമേശ്വരൻ. തെലുങ്കിലാണ് താരമിപ്പോൾ തിളങ്ങുന്നത്. ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ആരാധകരോട് അപേക്ഷിക്കുന്ന താരത്തിന്റെ വീഡിയോയാണ്.
കാറില്‍ സഞ്ചരിക്കുകയായിരുന്ന അനുപമയെ പിന്തുടര്‍ന്ന് രണ്ട് യുവാക്കള്‍ എത്തുകയും. ഇവര്‍ താരത്തിന്റെ വീഡിയോ പകര്‍ത്താനും ശ്രമിക്കുന്നു. ഇത് ശ്രദ്ധിയില്‍പ്പെട്ട താരം വണ്ടിയുടെ ഗ്ലാസ് താഴ്ത്തി ഇങ്ങനെ ചെയ്യരുതെന്നും അപകടം സംഭവിക്കുമെന്നും താരം കൈ കൂപ്പി അപേക്ഷിക്കുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കുന്നുണ്ട്. താരത്തിന്റെ ഈ വീഡിയേ ടിക്ക് ടോക്കിലൂടെയാണ് വൈറലാകുന്നത്. എന്നാല്‍ ഈ വീഡിയോയുടെ അധികാര്യത ഇനിയും വ്യക്തമായിട്ടില്ല.
https://www.facebook.com/Malayalivartha

























