ഞാനും നിന്റെ അമ്മയും നിന്നെ സ്ക്രീനിൽ കാണുന്നതിൽ ഏറെ അഭിമാനിക്കുന്നു; കല്യാണി–ദുൽഖർ ചിത്രത്തിന് ആശംസകൾ നേർന്ന് പ്രിയദർശൻ

കല്യാണി പ്രിയദർശൻ നായികയാകുന്ന ആദ്യ മലയാള ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചതിന് പിന്നാലെ മകൾ കല്യാണിക്ക് ആശംസകൾ നേർന്ന് സംവിധായകൻ പ്രിയദർശൻ. അനൂപ് സത്യൻ സംവിധാനം ചെയ്ത്, ദുൽഖർ സൽമാൻ നിർമിക്കുന്ന ചിത്രത്തിൽ ദുൽഖറിന്റെ നായികയായാണ് കല്യാണി എത്തുക. സുരേഷ് ഗോപിയും ശോഭനയുമാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
‘എന്റെ മകള്‍ കല്യാണിയുടെ ആദ്യ മലയാള ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. എല്ലാ മാതാപിതാക്കളും അവരുടെ മക്കളുടെ വിജയം കാണുന്നതിൽ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യും. ഞാനും നിന്റെ അമ്മയും നിന്നെ സ്ക്രീനിൽ കാണുന്നതിൽ ഏറെ അഭിമാനിക്കുന്നു, പ്രത്യേകിച്ച് മലയാളത്തിൽ ദുൽഖർ സൽമാന്റെ ഒപ്പം. അനൂപ് സത്യന്റെ ആദ്യ ചിത്രത്തിന് എന്റെ ആശംസകൾ. എന്നായിരുന്നു പ്രിയദർശൻ ഫേസ്ബുക്കിൽ കുറിച്ചത്.
https://www.facebook.com/Malayalivartha

























