തന്നെ പറ്റി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കെതിരെ നടൻ മധുവിന്റെ പ്രതികരണം

മലയാളത്തിന്റെ മഹാനടന്‍ മധു മരിച്ചെന്ന വ്യാജ വാർയെ ചിരിച്ച് തള്ളി മധു. 'പ്രിയപ്പെട്ട മധു സാറിന്, ആദരാഞ്ജലികള്‍' ഇത്തരത്തിൽ ചിത്രം കൂടി വെച്ചായിരുന്നു പ്രചരണം നടന്നത്. വാട്‌സ്‌ആപ്പിലൂടെയും , ഫേസ്ബുക്കിലൂടെയും കുപ്രചരണം നടന്നിരുന്നു . ഈ പ്രചരണത്തില്‍ പ്രതികരണമാണ് നടന്‍ മധു നടത്തിയിരിക്കുന്നത്. ചെറു പുഞ്ചിരിയോടെയായിരുന്നു മധു പ്രതികരിച്ചത്. സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച വ്യാജമരണ വാര്‍ത്തയുടെ സത്യാവസ്ഥ അറിയാന്‍ സീരിയല്‍ താരവും നിര്‍മ്മാതാവുമായ മനോജ് വിളിച്ചിരുന്നു. അപ്പോഴായിരുന്നു മധു പ്രതികരണം നടത്തിയത്. 'അതു സാരമില്ല' എന്ന മറുപടിയായിരുന്നു അദ്ദേഹം നടത്തിയത്. ചെറു പുഞ്ചിരിയോടെ ഫോണ്‍ സംഭാഷണവും നടത്തുകയുണ്ടായി.
മധു മാത്രമല്ല മറ്റു പല പ്രശസ്തരും ഇത്തരത്തിൽ സമൂഹമാധ്യമങ്ങളുടെ ഇരയാവുകയാണ്. കുറച്ചു നാള്‍ ക്യാമറയ്ക്ക് മുന്നിൽ വരാതിരുന്നാൽ അടുത്ത് അറിയുന്നത് മരണ വാര്‍ത്തയാണ്. പലപ്പോഴും ഇത്തരത്തില്‍ വരുന്നത് വ്യാജമാണെന്ന് അറിയാമെങ്കിലും അതിന്റെ മറുപുറം ഓർക്കാതെ വ്യാപകമായി ഷെയര്‍ ചെയ്യുകയാണ്.
https://www.facebook.com/Malayalivartha

























