നടന്‍ മധു മരിച്ചെന്ന് വ്യാജപ്രചാരണം... മധുവിന് ആദരാഞ്ജലിയുമായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളിറക്കിയവര്‍ കുടുങ്ങും

ചലച്ചിത്രതാരം മധു അന്തരിച്ചെന്ന തരത്തില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ അടിയന്തരമായി നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസിന് നിര്‍ദേശം നല്‍കി. മധുവിന്റെ വ്യാജമരണവാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ചൂണ്ടിക്കാട്ടി മധുവിന്റെ മകള്‍ ഉമ നായര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. വ്യാഴാഴ്ചയും ഇന്നലേയുമായിട്ടാണ് നടന്‍ മധു അന്തരിച്ചുവെന്ന രീതിയില്‍ അദ്ദേഹത്തിന് ആദരാഞ്ജലികളര്‍പ്പിച്ചുകൊണ്ട് ഫോട്ടോ വച്ച കുറിപ്പുകള്‍ പ്രചരിച്ചത്. ഇത് കിട്ടിയവരില്‍ മിക്കവരും ഒരു പുനരാലോചനയുമില്ലാതെ വിവിധ ഗ്രൂപ്പുകളിലേക്ക് ഷെയര്‍ ചെയ്യുകയായിരുന്നു. പ്രശസ്തരായ വ്യക്തികള്‍ മരിച്ചുവെന്ന രീതിയില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നത് സമൂഹമാധ്യമങ്ങളില്‍ പതിവാണ്.
https://www.facebook.com/Malayalivartha

























