രണ്ട് പെണ്‍മക്കളുടെ അമ്മായായ ഞാന്‍ അനുഗൃഹീതയാണ്... മമ്മൂട്ടിയുടെ നായികയായി മലയാളത്തിൽ എത്തിയ താരം ഇപ്പോൾ ഇങ്ങനെയാണ്...

അപരിചിതന്‍ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളത്തിലേയ്ക്ക് എത്തിയ താരമാണ് മഹി വിജ്. സിനിമയില്‍ അത്ര സജീവമല്ല താരമിപ്പോള്‍. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി മുന്നേറുന്നതിനിടയിലായിരുന്നു താരം വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. സിനിമാജീവിതത്തിനും കുടുംബത്തിനും തുല്യപ്രാധാന്യമാണ് താരം നല്‍കുന്നത്. രണ്ടു പെണ്മക്കളാണ് മഹിയ്ക്ക്. ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ ഈ പെണ്‍മക്കള്‍ക്കൊപ്പമുള്ള സുന്ദരമായൊരു ചിത്രം പോസ്റ്റ് ചെയ്ത് ആരാധക ശ്രദ്ധ നേടുകയാണ് താരം. ഇളയമകള്‍ ഫ്ലാനല്‍ പുതച്ച് നെഞ്ചില്‍ ഉറങ്ങുകയാണ്. ചുമലില്‍ ചാരിയുറങ്ങുന്ന മൂത്ത മകളെ ചേര്‍ത്തുപിടിച്ചിട്ടുണ്ട് മഹി. 'നിങ്ങളുടെ പ്രാര്‍ഥനകള്‍ക്കുള്ള ഉത്തരമാണ് പെണ്‍മക്കള്‍ എന്ന, ദൈവം നല്‍കിയ ഈ സമ്മാനങ്ങള്‍. രണ്ട് പെണ്‍മക്കളുടെ അമ്മായായ ഞാന്‍ അനുഗൃഹീതയാണ്'-ചിത്രത്തിനൊപ്പം താരം കുറിച്ചു.
https://www.facebook.com/Malayalivartha

























