വിനീത് ശ്രീനിവാസന്റെ കുടുംബത്തിലേക്ക് പുതിയ അതിഥികൂടി; വിനീതിനും ദിവ്യയ്ക്കും വീണ്ടും ഒരു കുഞ്ഞ് പിറന്നതോടെ ആഘോഷത്തോടെ താരകുടുംബം

കഴിഞ്ഞ ദിവസമാണ് വിനീതിനും ദിവ്യയ്ക്കും ഒരു പെണ്‍കുഞ്ഞ് പിറക്കുന്നത്. ഔദ്യോഗികമായി കുഞ്ഞ് ജനിച്ച കാര്യം ഇതുവരെയും പുറത്ത് വിട്ടിട്ടില്ലെങ്കിലും വിനീതിനോട് അടുത്തവൃത്തങ്ങളാണ് വാര്‍ത്ത സ്ഥിരികരിച്ചിരിക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പാണ് തനിക്ക് രണ്ടാമതും കുഞ്ഞ് ജനിക്കാന്‍ പോവുന്ന കാര്യം വിനീത് തന്നെ സോഷ്യല്‍ മീഡിയ പേജിലൂടെ ആരാധകരെ അറിയിച്ചത്. പിന്നാലെ ഭാര്യ ദിവ്യയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും വിനീത് പങ്കുവെച്ചിരുന്നു.
https://www.facebook.com/Malayalivartha

























