വടക്കുന്നാഥ ക്ഷേത്രത്തിലെത്തിയ ദിലീപിനും കാവ്യയ്ക്കുമൊപ്പം ഫോട്ടോ എടുക്കാൻ ആരാധകരുടെ തിരക്ക്; ഫാൻസ് ഗ്രൂപ്പുകളിൽ ചിത്രങ്ങൾ വൈറൽ

നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ആവണംകോട് സരസ്വതീക്ഷേത്രം സന്ദർശിച്ച ദിലീപിന്റെയും, കാവ്യയുടെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഫാന്‍സ് ഗ്രൂപ്പുകളിലൂടെയാണ് മിക്കപ്പോഴും ചിത്രങ്ങള്‍ പുറത്തുവരുന്നത്. ഇതിനിടയിൽ താര ദമ്പതികളുടെ വടക്കുന്നാഥ ക്ഷേത്രവും സന്ദര്‍ശിച്ചിരുന്നു. ക്ഷേത്ര സന്ദര്‍ശനത്തിനിടയിലെ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്
തൃശ്ശൂരിലെ വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് ദിലീപും കാവ്യ മാധവനും എത്തിയിരുന്നു. ക്ഷേത്രത്തിന് പുറത്തുവെച്ച് ജീവനക്കാര്‍ക്കൊപ്പം ഇരുവരും ഫോട്ടോയ്ക്ക് പോസ് ചെയ്തിരുന്നു. ആ ചിത്രമാണ് ഇപ്പോള്‍ ഗ്രൂപ്പുകളിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം വിജയദശമി ദിനത്തിലായിരുന്നു ഇവരുടെ ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്.
https://www.facebook.com/Malayalivartha

























