Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

ഒരു കാലത്ത് ഏറ്റവും സമ്പന്നതയിൽ ജീവിച്ചിരുന്ന കുടുംബമായിരുന്നു.. എല്ലാം പെട്ടന്ന് കീഴ്മേൽ മറിഞ്ഞു; ദുരിതത്തിനിടയില്‍ ചെറിയ ശ്വാസം മുട്ടലായി എത്തിയ ക്യാന്‍സര്‍ ആ കുടുംബത്തെ പൂര്‍ണ്ണമായും വഴിയാധാരമാക്കി!! മരുന്നിനു പണമില്ലാതെ വിഷമിക്കുന്ന ഘട്ടത്തില്‍ ചില സഹപ്രവര്‍ത്തകരെ സഹായത്തിനായി വിളിച്ചിരുന്നു; എല്ലാവരും അനുതാപം അറിയിച്ചെങ്കിലും പണം മുടക്കാന്‍ മനസ്സ് കാട്ടിയില്ല... മലയാളവും തമിഴും ഹിന്ദിയുമടക്കം ഏകദേശം നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ച രാധാമണിയുടെ ജീവിതം ദുരിതമായി മാറിയ കഥ ഇങ്ങനെ...

22 OCTOBER 2019 11:57 AM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം ആര്‍.സി.സിയില്‍ ചികിത്സയില്‍ എത്തിയ സമയത്ത് നടന്‍ ഇന്ദ്രന്‍സ് ചെറിയ സാമ്ബത്തിക സഹായവുമായി എത്തിയിരുന്നു. മരുന്നിനു പണമില്ലാതെ വിഷമിക്കുന്ന ഘട്ടത്തില്‍ ചില സഹപ്രവര്‍ത്തകരെ സഹായത്തിനായി വിളിച്ചിരുന്നു. എല്ലാവരും അനുതാപം അറിയിച്ചെങ്കിലും പണം മുടക്കാന്‍ മനസ്സ് കാട്ടിയില്ല. അവരില്‍ പലരും പിന്നീട് ടി.പി. രാധാമണിയുടെ മരണശേഷം അവര്‍ക്ക് പ്രണാമമര്‍പ്പിച്ചുകൊണ്ട് പോസ്റ്റുകള്‍ ഇട്ടിരിക്കുന്നത് ശ്രദ്ധയില്‍പെട്ടിരുന്നു. അവര്‍ക്ക് ജീവിതത്തിലും അഭിനയിക്കാന്‍ അറിയാമെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. ഇതിനെക്കാള്‍ ദുരന്തം മറ്റൊന്നുണ്ടാകാനില്ല. രണ്ടാം ഘട്ട ചികിത്സയ്ക്കായി രാധാമണി തിരുവനന്തപുരത്തെത്തിയപ്പോള്‍ അവരുടെ ദുരവസ്ഥ നടനും എം.പിയുമായ സുരേഷ്ഗോപിയോടും പറഞ്ഞു. ഒരു അപേക്ഷ തയ്യാറാക്കി ഉടനെ ഓഫീസിലെത്തിക്കാനായിരുന്നു അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശം.

അതുമായി ചേച്ചിയും മകനും കൂടിയാണ് ശാസ്തമംഗലത്തുള്ള അദ്ദേഹത്തിന്‍റെ വീട്ടില്‍ കൊണ്ടുപോയി കൊടുത്തത്. അതിനുഫലമുണ്ടായി, പ്രധാനമന്ത്രിയുടെ പ്രത്യേക സഹായനിധിയില്‍ നിന്ന് രണ്ടരലക്ഷം രൂപ അനുവദിച്ചുകൊണ്ടുള്ള ഉത്തരവുണ്ടായി. ചികിത്സയ്ക്കും മരുന്നുകള്‍ക്കും മാത്രമേ ഈ സാമ്ബത്തിക സഹായങ്ങളെല്ലാം ഉപകരിക്കപ്പെട്ടിരുന്നുള്ളൂ. അതിനപ്പുറം മൂന്ന് ജീവനുകള്‍ ഒരു വീട്ടിനുള്ളില്‍ താമസിക്കുന്നുണ്ടെന്നും അവര്‍ക്ക് മറ്റ് ജീവിതാവശ്യങ്ങളുണ്ടെന്നും ആരും തിരിച്ചറിയാതെ പോയി. ഒരമ്മയ്ക്കും ഒരു അഭിനേത്രിക്കും ഇത്തരമൊരു ഗതികേട് വരരുത്. ജീവിച്ചിരിക്കുമ്ബോള്‍ അവര്‍ക്ക് നല്‍കാന്‍ കഴിയുന്നതൊക്കെ ചെയ്യുക. അതാണ് ഏറ്റവും കരണീയമായ മാര്‍ഗ്ഗം. അല്ലാതെ മരണശേഷമുള്ള അനുശോചന പ്രവാഹങ്ങള്‍ക്കല്ല. അത് കപടതയാണ്. ആ കപടത അഭിനയത്തിലാകാം. ജീവിതത്തിലാകരുത്. വടപളനിയിലുള്ള വാടകവീട്ടില്‍ പ്രായാധിക്യം ചെന്ന ഭര്‍ത്താവിനും (കനയ്യലാല്‍) ഇടുപ്പെല്ല് തകര്‍ന്ന്, പകരം കൃത്രിമ ഇരുമ്ബ് ദണ്ഡുകളുടെ സഹായത്തോടെ ജീവിച്ചിരുന്ന ഏകമകന്‍ അഭിനയ്യുമായിരുന്നു രാധാമണിയുടെ സമ്പാദ്യം താരത്തിന്റെ ജീവിതത്തെക്കുറിച്ച്‌..'ഒരു കാലത്ത് ഏറ്റവും സമ്പന്നതയിൽ ജീവിച്ചിരുന്ന കുടുംബമായിരുന്നു അവരുടേത്. പക്ഷേ എല്ലാം കീഴ്മേല്‍ മറിഞ്ഞു. നിര്‍മ്മിച്ച ചിത്രം നല്‍കിയ പരാജയവും മകന്‍റെ അപകടവുമെല്ലാം അതിനു കാരണമായി.ഈ ദുരിതത്തിനിടയില്‍ ചെറിയ ശ്വാസം മുട്ടലായി എത്തിയ ക്യാന്‍സര്‍ ആ കുടുംബത്തെ പൂര്‍ണ്ണമായും വഴിയാധാരമാക്കി. ചികിത്സാചെലവിന് പോലും അന്യരുടെ മുമ്ബില്‍ കൈനീട്ടേണ്ട ഗതികേടിലായി.

അന്നും ഇന്നും ആ കുടുംബത്തിന് താങ്ങായിരുന്നത് ഉഷ ചേച്ചിയാണ്. താരസംഘടനയായ അമ്മയുടെ മുന്നില്‍ ടി.പി. രാധാമണിയുടെ ദുരന്തകഥ എത്തിച്ചത് അവരായിരുന്നു. അമ്മയില്‍നിന്ന് ഇന്‍ഷ്വറന്‍സ് അടക്കമുള്ള സഹായങ്ങള്‍ എത്തിച്ച്‌ നല്‍കുന്നതില്‍ ഉഷചേച്ചി ഇടനിലക്കാരിയായി. ടി.പി. രാധാമണിയുടെ സഹപ്രവര്‍ത്തകരായ ജയഭാരതിയില്‍നിന്നും വിജയ് സേതുപതിയില്‍നിന്നും(വണ്‍മം എന്ന ചിത്രത്തില്‍ വിജയ് സേതുപതിയുടെ അമ്മയായി അഭിനയിച്ചത് ടി.പി. രാധാമണിയായിരുന്നു) ചെറിയ സാമ്ബത്തിക സഹായങ്ങള്‍ വാങ്ങിച്ചുനല്‍കുന്നതിലും ഉഷചേച്ചിയുടെ സമയോചിതമായ ഇടപെടലുകള്‍ സഹായിച്ചിട്ടുണ്ട്. പക്ഷേ അതൊന്നും അവരുടെ ഭീമമായ ചികിത്സാചെലവിനെ താങ്ങാന്‍ പര്യാപ്തമായിരുന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (1 hour ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (1 hour ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (2 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (2 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (2 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (3 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (3 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (3 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (5 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (5 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (5 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (6 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (7 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (7 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (8 hours ago)

Malayali Vartha Recommends