മഞ്ജു വാര്യരോടും ശ്രീകുമാര്‍ മേനോനോടും മൊഴിയെടുക്കലിന് ഹാജരാവാന്‍ ആവശ്യപ്പെട്ടു; കഴിഞ്ഞ ദിവസം മഞ്ജു വാര്യര്‍ തൃശൂരില്‍ എത്തിെയങ്കിലും മൊഴിയെടുത്തില്ല... ശ്രീകുമാര്‍ മേനോനെതിരായ നടി മഞ്ജുവാര്യരുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി
ഗുരുതര ആരോപണങ്ങളാണ് ശ്രീകുമാര്‍ മേനോനെതിരെ മഞ്ജു വാര്യര്‍ ഉന്നയിച്ചിട്ടുള്ളത്. സ്ത്രീത്വത്തെ അപമാനിക്കുംവിധം അംഗവിക്ഷേപം നടത്തി, ഗൂഢ ഉദ്ദേശ്യത്തോടെ പിന്തുടര്ന്നു, സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചു തുടങ്ങിയ ആരോപണങ്ങളുടെ വകുപ്പുകള്‍ പ്രകാരമാണ് ശ്രീകുമാറിനെതിരെ കേസെടുത്തിട്ടുള്ളത്. ഡി.ജി.പിക്ക് മഞ്ജുവാര്യര്‍ നേരിട്ടാണ് പരാതി നല്‍കിയത്. നിലവില്‍ തൃശൂരില്‍ ശ്രീകുമാര്‍ മേനോനെതിരെയുള്ള കേസും മഞ്ജു വാര്യരുടെ പരാതിക്ക് അതുമായുള്ള ബന്ധവും പരിഗണിച്ചാണ് അന്വേഷണം തൃശൂരിലേക്ക് കൈമാറിയത്. സംവിധായകന് ശ്രീകുമാര്‍ മേനോനെതിരായ നടി മഞ്ജുവാര്യരുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി.
പരാതിയില്‍ പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കിയ അസി.കമീഷണര്‍ സി.ഡി. ശ്രീനിവാസന് മഞ്ജു വാര്യരോടും ശ്രീകുമാര്‍ മേനോനോടും മൊഴിയെടുക്കലിന് ഹാജരാവാന്‍ ആവശ്യപ്പെട്ടു. മഞ്ജു വാര്യര്‍ വ്യാഴാഴ്ച എത്തുമെന്ന് സൂചന ഉണ്ടായിരുന്നെങ്കിലും വന്നില്ല. വെള്ളിയാഴ്ച ഹാജരായേക്കും.അടുത്ത ദിവസം തന്നെ ശ്രീകുമാര്‍ മേനോനോടും ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.നേരത്തെ കല്യാണ്‍ ജ്വല്ലേഴ്സ് ശ്രീകുമാര്‍ മേനോനെതിരെ നല്കിയ പരാതിയില്‍ മൊഴിയെടുപ്പ് പൂര്‍ത്തിയായിരുന്നില്ല. ഇതിന് റെഅന്വേഷണവും പുരോഗമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മഞ്ജു വാര്യര്‍ തൃശൂരില്‍ എത്തിെയങ്കിലും മൊഴിയെടുത്തില്ല.
https://www.facebook.com/Malayalivartha