Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

പത്തു വര്‍ഷത്തെ പ്രണയത്തിന് ശേഷം വിവാഹം.. മഹേഷിന്റെയും കുട്ടികളുടേയും കാര്യങ്ങള്‍ നോക്കി സന്തോഷത്തോടെ കുടുംബജീവിതം നയിക്കുകയാണ് നമ്രത!! എഴുപുന്നത്തരകനിലെ അശ്വതി തമ്ബുരാട്ടിയായി മമ്മൂട്ടിയുടെ നായികയായി തിളങ്ങിയ താരം ഇപ്പോൾ...

26 OCTOBER 2019 03:01 PM IST
മലയാളി വാര്‍ത്ത

നമ്രത ജനിച്ചത് ഒരു മറാത്തി കുടുംബത്തിലാണ്.1993 ലെ മിസ് ഇന്ത്യ കിരീടം താരം നേടിയിട്ടുണ്ട്. ആ വര്‍ഷത്തെ തന്നെ മിസ്. യൂണിവേഴ്‌സ് മത്സരത്തില്‍ ആദ്യ 6 മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു നമ്രത. പ്രശസ്ത മറാത്ത നടി മീനാക്ഷി ശിരോദ്കറിന്റെ കൊച്ചുമകള്‍ കൂടിയാണ് താരം. മലയാളത്തില്‍ ആ ഒറ്റച്ചിത്രത്തില്‍ മാത്രമാണ് നമ്രത അഭിനയിച്ചത്. ഇപ്പോഴും ബോളിവുഡ്ഡിലെ അറിയപ്പെടുന്ന നടിയും നിര്‍മ്മാതാവും മോഡലുമൊക്കെയാണ് നമ്രത. മഹാരാഷ്ട്ര സ്വദേശിനിയായ നമ്രത ഹൈദ്രാബാദിലാണ് ഇപ്പോള്‍ താമസിക്കുന്നത്. 47 വയസ്സാണ് ഇപ്പോള്‍ താരത്തിന്റെ പ്രായം. തെലുഗു സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബുവിനെയാണ് നമ്രത വിവാഹം ചെയ്തിരിക്കുന്നത്. വാംശി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഇരുവരും കണ്ടുമുട്ടുന്നത്. സിനിമ ഷൂട്ടിങ്ങിന് ശേഷം ഇരുവരും പ്രണയത്തിലാവുകയായിരുന്നു. നമ്രതയെക്കാള്‍ പ്രായം കുറഞ്ഞ മഹേഷ് ബാബുവിനെ താരം വിവാഹം ചെയ്തത് ചര്‍ച്ചയായിരുന്നു.

2005ല്‍ മുംബൈയിലെ മാരിയറ്റില്‍ വച്ചാണ് താരം വിവാഹിതയായത്. ഇരുവരും ഹൈദ്രാബാദിലാണ് ഇപ്പോള്‍ താമസിക്കുന്നത്. 2006ല്‍ ഇവര്‍ക്ക് ആദ്യത്തെ മകന്‍ ഗൗതം ജനിച്ചു പിന്നീട് 2012ല്‍ രണ്ടാമത്തെ മകള്‍ സിത്താര ജനിച്ചു. 1998 മുതല്‍ 2004 വരെ സിനിമയില്‍ സജീവമായിരുന്ന നമ്രത 2004ലാണ് അവസാനമായി അഭിനയിച്ചത്. ബോളിവുഡ് ചിത്രങ്ങളിലായിരുന്നു താരം ഏറെയും അഭിനയിച്ചത്. ചിത്രത്തിലെ മനോഹരമായ ഗാനരംഗത്തല്‍ കസവ് സാരിയും മുല്ലപ്പൂവുമണിഞ്ഞ് നിലവിളക്കുകള്‍ക്കിടയിലൂടെ തിളങ്ങിയ നായിക എവിടെ പോയി എന്ന ആകാംഷയിലായിരുന്നു ആരാധകര്‍. പിന്നീട് ഹിന്ദി ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും നമ്രത മലയാളത്തിലേക്ക് എത്തിയല്ല. പത്തു വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് മഹേഷും നമ്രതയും വിവാഹിതരായത്. മഹേഷ് ബാബുവിനെക്കാളും മൂന്ന് വയസ്സ് മുതിര്‍ന്നതാണ് നമ്രത അതുകൊണ്ടു തന്നെ വിവാഹത്തിന് ഇരുവരുടേയും കുടുംബത്തെ സമ്മതിപ്പിക്കാന്‍ ബുദ്ധിമുട്ടേണ്ടി വന്നിരുന്നു. നമ്രത വളരെ സട്രിക്‌ട് ആയ ഒരു അമ്മയാണെന്നും താന്‍ മക്കളെ വഷളാക്കുന്നത് കാരണം അവള്‍ സ്ട്രിക്‌ട് ആകുന്നതാണ് നല്ലതെന്നും മഹേഷ് ബാബു പറഞ്ഞിരുന്നു.

തന്റെ കുടുംബമാണ് തന്റെ ഏറ്റവും വലിയ ശക്തിയെന്നും താന്‍ തളര്‍ന്നു പോയപ്പോഴൊക്കെ കുടുംബം ശക്തി പകര്‍ന്ന് നില്‍ക്കാറുണ്ടെന്നും നടന്‍ പറയാറുണ്ട്. വിവാഹത്തിന് മുന്‍പ് തന്നെ താന്‍ ഏറ്റെടുത്ത പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കണം എന്ന് നമ്രതയ്ക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു. അക്കാരണം കൊണ്ടു തന്നെ സിനിമയിലെ തന്റെ തിരക്കുകള്‍ അവസാനിപ്പിച്ച ശേഷമാണ് വിവാഹ ജീവിതത്തിലേക്ക് താരം കടന്നത്. തന്റെ കുട്ടികളെയും കുടുംബത്തിനെയും നോക്കുന്ന ഒരു പങ്കാളിയെ ആയിരുന്നു മഹേഷ് ബാബുവിനും ആവശ്യം. മഹേഷിന്റെയും കുട്ടികളുടേയും കാര്യങ്ങള്‍ നോക്കി സന്തോഷത്തോടെ കുടുംബജീവിതം നയിക്കുകയാണ് നമ്രത ഇപ്പോള്‍. മമ്മൂക്ക നായകനായി എത്തിയ എഴുപുന്ന തരകന്‍ എന്ന ചിത്രം ഇന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ്. ഇതിലെ പാട്ടുകള്‍ ഇന്നും മലയാളികള്‍ മൂളുന്നവയാണ്. ചിത്രത്തിലെ മേലെ വിണ്ണിന്‍ മുറ്റത്താരോ എന്നു തുടങ്ങുന്ന ഗാനവും അശ്വനി തമ്ബുരാട്ടി എന്ന കഥാപാത്രവും ഇന്നും സിനിമാപ്രേമികള്‍ ഓര്‍ത്തിരിക്കുന്നുണ്ട്. നമ്രത ശിരോദ്കര്‍ എന്ന ബോളിവുഡ് നടിയാണ് അശ്വിനി തമ്ബുരാട്ടി എന്ന കഥാപത്രത്തെ അവതരിപ്പിച്ചത്. മോഡലിംഗ് രംഗത്ത് കരിയര്‍ തുടങ്ങിയ നമ്രത ബോളിവുഡ് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. നിരവധി അവാര്‍ഡുകള്‍ ഇവരെ തേടിയെത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (5 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (5 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (6 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (6 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (6 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (6 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (7 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (7 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (9 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (9 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (9 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (9 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (9 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (10 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (10 hours ago)

Malayali Vartha Recommends