പ്ലീസ് ആ സിനിമ നിങ്ങൾ കാണരുത്; തന്റെ പേരിൽ ജനങ്ങളെ വഞ്ചിക്കുന്നു, ആളുകളെ പറ്റിച്ച് പണം തട്ടാനുള്ള പരിപാടിയാണിത്; തനറെ സിനിമയിക്കെതിരെ തെലുങ്ക് സിനിമാനടൻ റാണ ദഗുബാട്ടി

തങ്ങൾ അഭിനയിച്ച സിനിമകൾ കാണാനാണ് താരങ്ങൾ പറയാറുള്ളത്. എന്നാൽ ഇവിടെ ഇതാ നേർ വിപരീതമാണ്. താൻ അഭിനയിച്ച സിനിമ കാണരുതെന്ന് പ്രേക്ഷകരോട് അഭ്യര്‍ത്ഥിച്ച് തെലുങ്ക് സിനിമാനടൻ റാണ ദഗുബാട്ടി. താരത്തിന്റെ പുതിയ ചിത്രമായ 1945 കാണരുതെന്ന് പറഞ്ഞാണ് താരം രംഗത്ത് എത്തിയത്. ഈ ചിത്രം പൂർത്തിയാകാത്തതും, ഈ സിനിമയിൽ തനിയ്ക്ക് മുഴുവൻ ശബളം തന്നിട്ടുമില്ല. അണിയറക്കാർ തന്റെ പേരിൽ ജനങ്ങളെ വഞ്ചിക്കുകയാണ്. അതിനെ പ്രോല്‍സാഹിപ്പിക്കരുതെന്നും റാണ പറയുന്നു.
സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ദീപാവലി ദിനത്തിൽ നിര്‍മ്മാതാക്കള്‍ റിലീസ് ചെയ്തിരുന്നു. നവംബറിലാണ് ചിത്രത്തിന്റെ റിലീസ്. 1945ല്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഐ.എന്‍.എയില്‍ പ്രവര്‍ത്തിച്ച ഒരു സൈനികന്റെ വേഷമാണ് റാണ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. നവംബറില്‍ റിലീസ് ചെയ്യുമെന്നാണ് പോസ്റ്ററില്‍ പറയുന്നത്.
ബാഹുബലിയിലെ റാണ അവതരിപ്പിച്ച പല്‍വാല്‍ ദേവന്‍ എന്ന കഥാപാത്രമാണ് താരത്തിന്റെ സിനിമ ജീവിതത്തിൽ വഴിത്തിരിവ് ഉണ്ടാക്കിയത്.
https://www.facebook.com/Malayalivartha

























