മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി എത്തുന്ന വണ്ണിൽ നിന്നും പിന്മാറി നടി സംയുക്ത മേനോൻ; താരത്തിന് പകരം വന്നത് നിമിഷ സജയന്‍; പിന്മാറാനുള്ള കാരണം ഇത്!

മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി എത്തുന്ന വണ്ണിൽ നിന്നും പിന്മാറി നടി സംയുക്ത മേനോൻ. ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന ചിത്രത്തിന് ശേഷം സന്തോഷ് വിശ്വനാഥന്റെ അടുത്ത ചിത്രമാണ് വണ്ണ്. ചിത്രത്തിൽ നിന്നും താരം പിന്മാറാനുള്ള കാരണവും പുറത്തുവന്നു.
ജയസൂര്യ നായകനാകുന്ന പുതിയ ചിത്രം ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ഡേറ്റ് ക്‌ളാഷായതിനാലാണ് താരം പിന്മാറിയെതെന്നാണ് ഇപ്പോൾ പുറത്തുവന്ന റിപ്പോർട്ട്. സംയുകത ചിത്രത്തിൽ നിന്ന് പിന്മാറിയപ്പോൾ താരത്തിന് പകരം വന്നതാകട്ടെ നടി നിമിഷ സജയൻ. ചിത്രത്തില്‍ സുപ്രധാനമായ ഒരു വേഷമാകും നിമിഷ ചെയ്യുന്നത്. തുടക്കം മുതലേ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചിത്രമായിരുന്നു വണ്‍. രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള സിനിമയാണിത്. മലയാള ചിത്രത്തില്‍ ആദ്യമായാണ് മുഖ്യമന്ത്രിയായി മമ്മൂട്ടി വേഷമിടുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.
ബോബി സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. മമ്മൂട്ടിക്ക് പുറമേ ജോജു ജോര്‍ജ്, ബാലചന്ദ്രമേനോന്,രഞ്ജിത്ത്, മുരളി ഗോപി, സുദേവ് നായര്‍, മാത്യു തോമസ്, സുരേഷ് കൃഷ്ണ,സലിം കുമാര്‍, സുധീര്‍ കരമന, ശങ്കര്‍ രാമകൃഷ്ണന്, അലന്‍സിയര്‍, എന്നിവരും താരനിരയിലുണ്ട്.
https://www.facebook.com/Malayalivartha


























