Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

ആ സീരിയലിനിടെയാണ് അനില്‍കുമാറുമായി പ്രണയം പൂവണിഞ്ഞതും കാര്യങ്ങൾ വിവാഹത്തിലേക്ക് എത്തിയതും; ഇതിന് ശേഷവും സീരിയലില്‍ തുടര്‍ന്ന അവന്തികയ്ക്ക് ഗര്‍ഭിണിയായതോടെ സീരിയല്‍ അവസാനിപ്പിക്കേണ്ടിവന്നു!! ഇപ്പോഴിതാ ആ താര ജോഡികൾ വീണ്ടുമെത്തുകയാണ്; ഏറ്റെടുത്ത് ആരാധകർ

02 NOVEMBER 2019 10:22 AM IST
മലയാളി വാര്‍ത്ത

കുറച്ചുനാളുകള്‍ക്ക് മുമ്ബ് അവന്തികയുമായുള്ള ഒരു ചിത്രം റെയ്ജന്‍ പങ്കുവച്ചിരുന്നു. ഇഷ്ടതാരങ്ങള്‍ ഒരുമിച്ചെത്തിയ സന്തോഷം ആരാധകര്‍ കമന്റിലൂടെ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അന്നേ ഒരു സര്‍പ്രൈസ് ഉണ്ടെന്ന സൂചന റെയ്ജന്‍ നല്‍കിയിരുന്നു. ഇപ്പോള്‍ ഇവര്‍ ഒന്നിക്കുന്ന സീരിയലിന്റെ പ്രമോ പുറത്തുവന്നിരിക്കയാണ്. ആത്മസഖി എന്ന സീരിയല്‍ വളരെ ഏറെ ജനശ്രദ്ധ നേടിയ പരമ്ബരയായിരുന്നു. ഈ സീരിയലിലെ ഹിറ്റ് ജോഡികളായിരുന്നു നന്ദുവും സത്യനും. എസിപി സത്യജിത്തായി റെയ്ജനെത്തിയപ്പോള്‍ ഡോക്ടര്‍ നന്ദിതയായാണ് അവന്തികയെത്തിയത്. സത്യനും നന്ദുവുമായി മുന്നേറിയ ഇരുവര്‍ക്കും മികച്ച പിന്തുണയായിരുന്നു ആരാധകര്‍ നല്‍കിയത്. ഇതിനിടെയിലാണ് പഞ്ചാബ് സ്വദേശിയായ അനില്‍കുമാറിനെ അവന്തിക പ്രണയിച്ച്‌ വിവാഹം ചെയ്തത്.

2017ലായിരുന്നു ഇവരുടെ വിവാഹം. ഇതിന് ശേഷവും സീരിയലില്‍ തുടര്‍ന്ന അവന്തികയ്ക്ക് ഗര്‍ഭിണിയായതോടെ സീരിയല്‍ അവസാനിപ്പിക്കേണ്ടിവന്നിരുന്നു. പിന്നീട് വേറൊരു താരം എത്തി നന്ദിതയെ അവതരിപ്പിച്ചെങ്കിലും അധികം വൈകാതെ സീരിയല്‍ അവസാനിച്ചു. പിന്നീട് മകനൊപ്പമുള്ള ചിത്രങ്ങള്‍ അവന്തിക ആരാധകരുമായി പങ്കുവയ്ക്കുമായിരുന്നു. മഴവില്‍ മനോരമയിലാണ് ഇവര്‍ ഒന്നിക്കുന്ന സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നത്. പ്രിയപ്പെട്ടവളെന്ന പുതിയ പരമ്ബരയുടെ പ്രമോ വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. പ്രണയമല്ല ദാമ്ബത്യമെന്ന തിരിച്ചറിവിന്റെ കഥയെന്ന ടാഗ് ലൈനുമായാണ് പ്രിയപ്പെട്ടവള്‍ എത്തുന്നത്. രശ്മി, മങ്ക മഹേഷ്, ബോബന് ആലംമൂടന് തുടങ്ങിയവരും ഈ പരമ്ബരയില്‍ വേഷമിടുന്നുണ്ട്. നവംബര് 11നാണ് ഈ സീരിയല്‍ തുടങ്ങുന്നത്. ആത്മസഖിക്ക് ശേഷമുള്ള ഇവരുടെ വരവിന് ഇത്തവണയും മികച്ച സ്വീകാര്യത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍. ഇപ്പോഴിതാ ഹിറ്റ് താരജോഡികള്‍ ഒന്നിച്ച്‌ പുതിയ സീരിയല്‍ എത്തുകയാണ്. ഇതിന്റെ പ്രമോ എത്തിയതോടെ ആരാധകര്‍ സന്തോഷത്തിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (5 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (5 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (6 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (6 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (6 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (6 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (6 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (7 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (8 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (9 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (9 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (9 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (11 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (11 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (11 hours ago)

Malayali Vartha Recommends