അനിയത്തിക്കുട്ടിയെ ചേർത്ത് പിടിച്ചിരിക്കുന്ന ഈ സുന്ദരി നായിക ആരാണെന്ന് മനസിലായോ?

സംവൃത സുനിലിന്റെ ക്യൂട്ട് കുട്ടിക്കാല ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ. അനിയത്തിക്കുട്ടിയെ ചേർത്തു പിടിച്ചിരിക്കുന്ന സംവൃതയുടെ കുട്ടിക്കാല ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വിവാഹ ശേഷം അഭിനയ രംഗത്തു നിന്നു വിട്ടു നിന്ന സംവൃത സത്യം പറഞ്ഞാ വിശ്വസിക്കുമോ’ എന്ന സിനിമയിൽ ബിജു മേനോന്റെ നായികയായാണ് മടങ്ങി വന്നത്. കഴിഞ്ഞദിവസം സംവൃതയുടെ വിവാഹ വാർഷികമായിരുന്നു. സംവൃതയ്ക്കും ഭർത്താവ് അഖിലിനും നിരവധി പേർ സോഷ്യൽ മീഡിയയിൽ ആശംസകൾ നേർന്നിരുന്നു. യുഎസിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന സംവൃത ആറുവര്ഷങ്ങള്ക്ക് ശേഷമാണ് സിനിമയിൽ രണ്ടാം വരവ് നടത്തിയത്.
https://www.facebook.com/Malayalivartha


























