Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അന്ന് ആ ചിത്രത്തിന്റെ കഥ പല നിര്‍മ്മാതാക്കളോടും ലാല്‍ ജോസ് പറയുകയുണ്ടായി.. എന്നാല്‍ ഫഹദിനെപ്പോലെ ഒരു പുതുമുഖത്തെ നായകനാക്കണമെന്ന് പറഞ്ഞപ്പോള്‍ പലരും പിന്‍മാറുകയാണ് ചെയ്തത്; എനിക്കൊപ്പം നിന്ന് വെയില്‍ കൊണ്ട് നിറം കളയാനുള്ളതല്ല നിന്‍റെ ജീവിതം; അന്ന് ലാൽജോസ് ഫഹദിനോട് പറഞ്ഞത്...

08 NOVEMBER 2019 02:37 PM IST
മലയാളി വാര്‍ത്ത

അന്ന് ആ ചിത്രത്തിന്റെ കഥ പല നിര്‍മ്മാതാക്കളോടും ലാല്‍ ജോസ് പറയുകയുണ്ടായി. എന്നാല്‍ ഫഹദിനെപ്പോലെ ഒരു പുതുമുഖത്തെ നായകനാക്കണമെന്ന് പറഞ്ഞപ്പോള്‍ പലരും പിന്‍മാറുകയാണ് ചെയ്തത്. ശേഷമാണ് ലാല്‍ ജോസ് 'ക്ലാസ്മേറ്റ്സ്' എന്ന ചിത്രം ചെയ്യാന്‍ തീരുമാനിക്കുന്നത് . ഫഹദ് മലയാളത്തിലെ മുന്‍നിര നായകനായ ശേഷം ലാല്‍ ജോസ് അദ്ദേഹത്തിനൊപ്പം 'ഡയമണ്ട് നെക്ലസ്' എന്ന ചിത്രം സംവിധാനം ചെയ്തിരുന്നു. വലിയ ഒരു പരാജയത്തിനു ശേഷം മലയാള സിനിമയില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ ഫഹദ് ഫാസില്‍ 'കൈയ്യെത്തും ദൂരത്തിന്റെ' ബോക്സോഫീസ് പരാജയത്തിനു ശേഷം സഹസംവിംധായകനാകണമെന്ന മോഹവുമായാണ് മടങ്ങി വരുന്നത്.

ലാല്‍ ജോസിന്റെ സംവിധാന സഹായിയാകണമെന്ന് ആഗ്രഹം അറിയിച്ച ഫഹദ് ഫാസിലിനെ ലാല്‍ ജോസ് പിന്തിരിപ്പിക്കുകയായിരുന്നു. 'അസിസ്റ്റന്റ് ഡയറക്ടറായി നിന്ന് വെയില്‍ കെള്ളേണ്ടവനല്ലെന്നും നായകനെന്ന നിലയില്‍ മലയാള സിനിമയ്ക്ക് നിന്നെ ആവശ്യമുണ്ടെന്നും', ലാല്‍ ജോസ് ഫഹദിനോട് വ്യക്തമാക്കി. ഫഹദിനെ നായകനാക്കി 'മദര്‍ ഇന്ത്യ' എന്ന പേരില്‍ ലാല്‍ ജോസ് ഒരു ബിഗ് ബജറ്റ് പ്രോജക്റ്റും അന്ന് ആലോചിച്ചിരുന്നു. ബോളിവുഡ് താരങ്ങളായ ഹേമമാലിനി, രേഖ എന്നിവര്‍ ആ ചിത്രത്തിന്റെ കാസ്റ്റിംഗ് നിരയിലുണ്ടായിരുന്നു. പക്ഷേ പിന്നീട് 'ചാപ്പക്കുരിശ്' എന്ന പേരില്‍ ഒരു ചിത്രം വന്നപ്പോള്‍ അതിന്റെ തീം ലാല്‍ ജോസ് ആലോചിച്ചിരുന്ന കഥയുമായി സാമ്യം വന്നതു കൊണ്ട് മലയാളത്തിന്റെ ഹിറ്റ് സംവിധായകന്‍ തന്റെ പ്രേജക്റ്റ് ഉപേക്ഷിക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (4 minutes ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (23 minutes ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (35 minutes ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (41 minutes ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (7 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (7 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (8 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (8 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (8 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (8 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (8 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (8 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (10 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (11 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (11 hours ago)

Malayali Vartha Recommends